Monday, January 24

മുസ്ളീം പള്ളികളിൽ എന്ത് കൊണ്ട് ഇപ്പോഴും ഉച്ചഭാഷിണി ഉപയോഗിക്കുന്നു?; വർഗീയതയുമായി അമിത്ഷാ കണ്ണൂരിൽ

കോടതി വിധികൾ എല്ലാം നടപ്പിലാക്കാൻ ആണെങ്കിൽ മുസ്ളീം പള്ളികളിൽ ഇപ്പോഴും എങ്ങനെയാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് എന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സർക്കാരിനെതിരെയും സുപ്രീം കോടതിക്കെതിരെയും രൂക്ഷ വിമർശനങ്ങളാണ് അമിത് ഷാ കണ്ണൂരിൽ നടത്തിയത്.

അയ്യപ്പ ഭക്തന്മാരെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം തീക്കളിയാണെന്നും ഭക്തരുടെ വിശ്വാസം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നും വേണ്ടി വന്നാൽ സർക്കാരിനെ താഴെയിടാൻ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ക്ഷേത്ര ദർശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പിലാക്കേണ്ടതെന്നും നിരവധി സുപ്രീം കോടതി വിധികൾ നടപ്പിലാക്കാൻ ഇരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വിശ്വാസികളുടെ താത്പര്യങ്ങൾ മറികടന്ന് ശബരിമല വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും പള്ളികളിൽ ഉച്ചഭാഷിണി വിലക്കണമെന്ന വിധി ഇതുവരെ സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

സുപ്രീം കോടതി വിധിയെയും അമിത്ഷാ രൂക്ഷമായി വിമർശിച്ചു. കോടതികൾ ഭരണഘടനാ ലംഘനം നടത്തുകയാണന്നും മൗലിക അവകാശങ്ങള അടിച്ചമർത്തുന്ന രീതിയിലുള്ള വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാഹചര്യം അടിയന്തിരാവസ്ഥയ്ക്ക് തുല്യമായി മാറുകയാണെന്ന് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട അമിത് ഷാ പറഞ്ഞു.

Spread the love
Read Also  കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം 72 പേര്‍ക്കും ജാമ്യം

Leave a Reply