Wednesday, April 21

‘പൂർണ്ണാരോഗ്യവാനാണ്, കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായിരുന്നു’ ; വെളിപ്പെടുത്തലുമായി അമിത്ഷാ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായത് അമിത്ഷായുടെ പിൻവലിയലിനെപ്പറ്റിയായിരുന്നു. രാജ്യവും ലോകവും അതീവ പ്രതിസന്ധിയിൽ കൂടി കടന്നു പോകുമ്പോൾ ഇന്ത്യൻ ആഭ്യന്തര മന്ത്രി എവിടെയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുവാൻ ഷാ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. “ചിലർ എന്റെ മരണത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് ”,  ട്വിറ്ററിലൂടെ ഷാ വെളിപ്പെടുത്തി. 

കൊറോണ വൈറസ് പാൻഡെമിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൻ്റെ തിരക്കിലായതിനാൽ കിംവദന്തികളെ ശ്രദ്ധിക്കുന്നില്ലെന്നും കൊറോണ വൈറസ് എന്ന ആഗോള പകർച്ചവ്യാധിയോട് രാജ്യം ഇപ്പോൾ പോരാടുകയാണ്, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന തലത്തിൽ നിന്നുകൊണ്ട് ഇതിനെതിരെ പോരാടുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ലെന്നും ഇപ്പോൾ ഈ ആളുകളെല്ലാം അവരുടെ സാങ്കൽപ്പിക ചിന്തകൾ ആസ്വദിക്കണമെന്നുമാണ് താൻ കരുതന്നതെന്നും ഷാ അറിയിച്ചു.

 എന്നാൽ തന്റെ പാർട്ടിയിൽ പെട്ട ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലപ്പെട്ടതിനാലാണ് ഇപ്പോൾ ഈ വെളിപ്പെടുത്തലുമായി വന്നതെന്നും  ഇന്ത്യൻ ആഭ്യന്തരമന്ത്രി അറിയിച്ചു.

അതേസമയം നരേന്ദ്രമോദി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽനിന്നും അമിത് ഷായെ മാറ്റി നിർത്തിയിരിക്കുകയാണെന്ന പ്രചാരണം ദില്ലിയിൽ ശക്തിപ്പെട്ടിരുന്നു.  അമിത് ഷായിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന അധികാരം നരേന്ദ്ര മോദി തിരിച്ചുപിടിക്കുകയാണെന്നായിരുന്നു ചില കേന്ദ്രങ്ങളിൽനിന്നുള്ള റിപോർട്ട്. കാശ്മീർ, സി എ എ തുടങ്ങിയ ആർ എസ് എസ് അജണ്ട നടപ്പാക്കാൻ മുൻകൈ എടുത്ത അമിത് ഷായുടെ ചില ഇടപെടലുകൾ കേന്ദ്രസർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നതായി ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. ഇതെത്തുടർന്ന് ഷായെ മോദി ബോധപൂർവ്വം മാറ്റി നിർത്തുകയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പല മീറ്റിംഗുകളിലും രാജ്നാഥ് സിംഗായിരുന്നു പങ്കെടുത്തിതിരുന്നത്. ഈ സന്ദർഭങ്ങളിലെല്ലാം അമിത് ഷായുടെ അസാന്നിധ്യം ചർച്ച ചെയ്യപ്പെട്ടിരുന്നു.

Spread the love
Read Also  ഇരുണ്ട ദിനങ്ങൾ, കോവിഡ് ഉയർത്തുന്നത് ഫെഡറലിസത്തെപ്പോലും ബാധിക്കുന്ന ഗുരുതരപ്രത്യാഘാതങ്ങൾ: രാമചന്ദ്ര ഗുഹ

1 Comment

Leave a Reply