Wednesday, January 19

ശബരിമലയെ കൂടുതൽ സംഘർഷത്തിലാക്കാൻ അമിത് ഷാ എത്തും

ശബരിമലയെ കൂടുതൽ സംഘർഷാവസ്ഥയിലേക്കെത്തിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം കേരളത്തിലെത്തും. ശബരിമല സന്ദർശിച്ചായിരിക്കും അമിത് ഷാ പ്രതിഷേധക്കാർക്ക് ഊർജം പകർന്ന് നൽകുക. അമിത് ഷാ ശബരിമലയിലെത്തുന്നത് സംസ്ഥാന പോലീസിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളി ആകുമെന്ന കാര്യം ഉറപ്പാണ്. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് പോലെ അമിത് ഷായെ അറസ്റ്റ് ചെയ്യാനാവില്ലെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.

ശബരിമലയിൽ തുടരുന്ന നിരോധനാജ്ഞ നേരിടാനാണ് സർക്കാർ തീരുമാനം. നിരോധനാജ്ഞ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനും അമിത് ഷായ്ക്ക് ശബരിമല ദർശിക്കുന്നതിന് വേണ്ട സഹായം ചെയ്തു കൊടുക്കുകയുമാവും പോലീസ് ചെയ്യുക. എന്നാൽ ബിജെപി നേതൃത്വവും പ്രതിഷേധക്കാരും അമിത് ഷായോടൊപ്പം മല കയറണമെന്ന് വാശി പിടിച്ചാൽ പൊലീസിന് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നതും പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

പ്രത്യേക സുരക്ഷാ ഗാർഡുകൾ സഹായത്തിനുള്ള അമിത് ഷായെ അറസ്റ്റ് ചെയ്ത്
നീക്കുകയെന്നത്‌ കേരള പൊലീസിന് കനത്ത വെല്ലുവിളിയാകുമെന്നതിൽ തർക്കമില്ല. അമിത് ഷായുടെ കേരള സന്ദർശനത്തിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് സംസ്ഥാനത്ത് എത്തി.

ശബരിമലയിൽ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നാണ് സൂചന. ഡിസംബര്‍ 15ന് മുമ്പായി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് വിവരം.

സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിനിടയാക്കുകയും ചെയ്തു. നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ. സുരേന്ദ്രനെതിരെയുള്ള കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൂടുതൽ സമരത്തിനിറങ്ങാനും പാർട്ടി ആലോചിക്കുന്നുണ്ട്.

Spread the love
Read Also  പതാക ദുരന്തം അഥവ 'ഡിസാസ്റ്റാർ'

Leave a Reply