Thursday, January 20

തുടർച്ചയായി ‘അടി തെറ്റി’ വീണ് അമിത് ഷാ; 2019 ലെ വലിയ വീഴ്ചയ്ക്ക് മുന്നിലെ ചെറിയ വീഴ്ചകൾ എന്ന് സോഷ്യൽ മീഡിയ

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഈ ഇടയായി ചുവടുകൾ എല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. തുടർച്ചയായി അമിത് ഷായ്ക്ക് അടിതെറ്റുന്നതാണ് സമീപ ദിവസങ്ങളിൽ രാജ്യം കണ്ടത്. ഇത് 2019ലെ വലിയ വീഴ്ചയ്ക്ക് മുന്നോടിയായുള്ള ചെറിയ വീഴ്ച്ചയായാണ് രാഷ്ട്രീയ നിരീക്ഷകരും സമൂഹമാധ്യമങ്ങളിൽ മോദി വിരുദ്ധരും ഇതിനെ കാണുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമ്പോഴാണ് അമിത് ഷായ്ക്ക് ചുവടുകൾ പിഴച്ചത്.

മിസോറാമിൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ അമിത് ഷാ കാലിടറി വീണിരുന്നു. കൂടാതെ ഇന്നലെ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അശോക് നഗറിൽ രഥത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ വീണ്ടും അമിത് ഷായ്ക്ക് ചുവടുകൾ പിഴച്ചു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപി കനത്ത പരാജയം നേരിടുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബിജെപി ദേശീയ അധ്യക്ഷൻ തുടർച്ചയായി ചുവടുകൾ പിഴച്ച് വീഴുന്നത്.

വലിച്ചു താഴെയിടാൻ ഒരുങ്ങുന്ന അമിത് ഷായെ കാണാൻ മുൻ ഡി ജി പി സെൻ കുമാറെത്തുമ്പോൾ…

Spread the love
Read Also  ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം

Leave a Reply