Saturday, January 29

ബിജെപി കേരള നേതൃത്വം പരാജയം; ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ലന്നും അമിത് ഷാ

സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടും അത് വേണ്ട വിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ കേരള നേതാക്കളെ വിമര്‍ശിച്ചത്.

കുമ്മനത്തിന്റെയും കണ്ണന്താനത്തിന്റെയും വി. മുരളീധരന്റെയും നിയമനങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും ബിഡിജെഎസ്ന്റെ മുന്നണി സംബന്ധിച്ചുള്ള പ്രശ്നങ്ങളും കെ എം മാണിയെ കൂടെ നിർത്താൻ സാധിക്കാതെ പോയതും ഉൾപ്പടെയുള്ള കാര്യങ്ങളാണ് ബിജെപി അദ്ധ്യക്ഷൻ ഉദ്ദേശിച്ചത് എന്ന വ്യക്തം.

ആർഎസ്എസ് നേതൃത്വത്തിന് കൂടി സമ്മതനായ ഒരാളെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുമെന്നാണ് വിവരങ്ങൾ.

Spread the love
Read Also  തൃണമൂലിനെ പരാജയപ്പെടുത്താൻ സിപിഐഎം ബിജെപിയെ പിന്തുണയ്ക്കുന്നു