Wednesday, January 19

ഏകലക്ഷ്യ മുന്നേറ്റത്തില്‍ മുഹമ്മദലി ജിന്നയും അമിത് ഷായും സമാനര്‍, രാമചന്ദ്ര ഗുഹ

മുഹമ്മദലി ജിന്നയെ നേരായ വ്യക്തിയായി കാണുമ്പോഴും അദ്ദേഹം ഒരു സൂത്രശാലിയായ രാഷ്ട്രീയക്കാരനായിരുന്നുവെന്ന് ചരിത്രകാരനും ചിന്തകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ വിലയിരുത്തുന്നു. ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ച കാര്യപരിപാടിയായിരുന്നു അതിന് കാരണമായി പറയുന്നത്.

തന്‍റെ പുതിയ പുസ്തകമായ ഗാന്ധി: ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍, 1914-1948 ല്‍ ജിന്നയെക്കുറിച്ചുള്ള വിവരണം സഹതാപപരമല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അക്കാലത്തെ എല്ലാ രാഷ്ട്രീയക്കാരെയും പോലെ ജിന്നയുടെ മേലും കരിനിഴല്‍ പതിച്ചിട്ടുണ്ട്.

1930 ആദ്യം മുതല്‍, താന്‍ നേതാവായി പാകിസ്ഥാന്‍ രൂപീകരിക്കുക എന്ന ഏകലക്ഷ്യം ജിന്നയ്ക്കുണ്ടായിരുന്നുവെന്ന് പി ടി ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. അക്കാരണം കൊണ്ടു തന്നെ തന്‍റെ ആഗ്രഹവുമായി 1930 മുതല്‍ അദ്ദേഹം നേരേ പോയ വ്യക്തിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹതാപപരമല്ലാത്ത എന്‍റെ വിവരണത്തില്‍ ജിന്ന നേരേ പോയ ആളാണെന്ന് ഞാന്‍ പറയും. പക്ഷെ, അംബേദ്കറെയൊ മറ്റ് നേതാക്കളെയൊ പോലെ ആന്തരികസമരം ഉണ്ടായിരുന്നില്ല. എന്നാണ് ഇന്ത്യ ഗാന്ധിക്ക് ശേഷം എന്ന പുസ്തകമെഴുതിയ രാമചന്ദ്ര ഗുഹ പറയുന്നത്.

ചില കാര്യങ്ങളില്‍ മുഹമ്മദലി ജിന്നയും അമിത് ഷായും സമാനരാണെന്നാണ് അദ്ദേഹം പറയുന്നത്. എന്ത് സംഭവിച്ചാലും ഞാന്‍ തിരഞ്ഞെടുപ്പ് ജയിക്കും എന്നാണ് അമിത് ഷാ പറയുന്നത്. എന്ത് സംഭവിച്ചാലും, ശവശരീരങ്ങള്‍ വില കൊടുത്തും ഞാന്‍ പാകിസ്ഥാന്‍ നേടും എന്നായിരുന്നു ജിന്ന പറഞ്ഞിട്ടുള്ളത് എന്നതാണ് അദ്ദേഹത്തിന്‍റെ താരതമ്യം.

മറ്റേതെങ്കിലും ഗവേഷകര്‍ ജിന്നയെ മറ്റൊന്നായി കണ്ടാലോ എന്ന ചോദ്യത്തിന് അദദേഹം ഇങ്ങനെ മറുപടി പറയുന്നു. നല്ലത്, അവര്‍ക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അവര്‍ ഞാന്‍ കണ്ടെത്തിയതിനെക്കാളധികം രേഖകള്‍ കണ്ടെത്തുകയും ഞാന്‍ എന്‍റെ പുസ്തകങ്ങളില്‍ എഴുതിയതില്‍ കൂടുതല്‍ എഴുതുകയും ചെയ്യേണ്ടി വരും.

തെക്കേ ആഫ്രിക്ക വിടുന്നത് മുതല്‍ 1948 വധിക്കപ്പെടുന്നത് വരെയുള്ള ഗാന്ധിയുടെ ജീവിതമാണ് അദ്ദേഹത്തിന്‍റെ പുതിയ പുസ്തകം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയും അംബേദ്കറുമാണ് നായകബിംബങ്ങള്‍.

അരുണ്‍ ഷൂരിയുടെയും അരുന്ധതി റോയിയുടെയും രാഷ്ട്രീയനിഗമനങ്ങളെ പറ്റിയും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.  ഷൂരിയും അരുന്ധതി റോയിയും ചിന്തയുടെ പ്രവര്‍ത്തകരാണ്, പാണ്ഡിത്യത്തിന്‍റേതല്ല. അരുണ്‍ ഷൂരി അംബേദ്കറെ തകര്‍ക്കാന്‍ ഗാന്ധിയെ മുന്നോട്ടു വെക്കുന്നു. അരുന്ധതി റോയി ഗാന്ധിയെ തകര്‍ക്കാന്‍ അംബേദ്കറെ സ്ഥാപിക്കുന്നു. ഇരുവരും പരസ്പരം ആശയങ്ങള്‍ കൊണ്ട് ഏറ്റു മുട്ടുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ നായകന്മാരും വില്ലന്മാരുമാണുള്ളത് എന്നാണ് അദ്ദേഹം അവരുടെ വാദങ്ങളെ വിലയിരുത്തുന്നത്.

 

Spread the love