Saturday, January 29

അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികള്‍ക്ക് പോലീസിന്‍റെ ക്രൂരമര്‍ദ്ദനം

അലഹബാദില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി കാട്ടിയതിന് രണ്ടു പെണ്‍കുട്ടികളെ പോലീസ് ഭീകരമായി മര്‍ദ്ദിച്ചു. മുടിയില്‍ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നു.

‘അമിത് ഷാ മടങ്ങിപ്പോവുക’ (‘അമിത് ഷാ വാപസ് ജാവോ’) എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ടു പെണ്‍കുട്ടികള്‍ പോലീസ് വാഹനത്തിന് മുന്നില്‍ പ്രതിരോധിക്കുകയായിരുന്നു. അവര്‍ക്കൊപ്പം ഒരാണ്‍കുട്ടിയും ചേര്‍ന്നതോടെ പോലീസുകാരിലൊരാള്‍ ആണ്‍കുട്ടിയെ പിടിച്ചു മാറ്റി. തുടര്‍ന്ന് പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് പോലീസ് വണ്ടിക്കടുത്തേക്ക് മാറ്റിയപ്പോള്‍ മറ്റൊരു പോലീസുകാരന്‍ ഓടി വന്ന് കൈയിലിരുന്ന നീളന്‍ ലാത്തികൊണ്ട് പെണ്‍കുട്ടിയെ അടിക്കുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടികളെ വലിച്ചു കൊണ്ടു പോയതും തല്ലിയതും ആണ്‍പോലീസുകാരാണെന്നത് നിയമത്തിന്‍റെ വിപരീതപ്രയോഗമാണ് സൂചിപ്പിക്കുന്നത്.

ഗവര്‍ണ്മെന്‍റിന്‍റെ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ മുദ്രാവാക്യമാണ് സംഭവത്തിലൂടെ പൊളിഞ്ഞു പോകുന്നതെന്നാണ് സംഭവത്തെപ്പറ്റി സമാജ് വാദി പാര്‍ട്ടി വക്താവ് സുനില്‍ സിംഗ് യാദവ് അഭിപ്രായപ്പെട്ടത്.

Spread the love