Saturday, January 29

ആണുങ്ങടെ അമ്മ (എ എം എം എ)

അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ വീണ്ടും പുരുഷാധിപത്യ തീരുമാനങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ എ എം എം എയില്‍ നില നിര്‍ത്തുക എന്നതാണ് കൊച്ചിയില്‍ നടന്ന എ എം എം എ എക്സിക്യൂട്ടീവ് യോഗത്തിലെ പ്രധാന തീരുമാനം. ജനറല്‍ ബോഡി എടുത്ത തീരുമാനം എക്സിക്യൂട്ടീവിന് തിരുത്താനാകില്ല എന്നാണ് ന്യായം.

അതേ സമയം ഡബ്ല്യു സി സിയോട് ഒരുതരം നിഷേധാത്മകനിലപാടാണ് എ എം എം എ കൈക്കൊള്ളുന്നത്. ഡബ്ല്യു സി സിയ്ക്ക് മുന്നില്‍ മുട്ട് മടക്കില്ല എന്നാണ് ഉറപ്പിച്ച തീരുമാനം. ഡബ്ല്യു സി സിയുടെ കത്ത് ഭീഷണിയുടെ സ്വരമുള്ളതായാണ് വിലയിരുത്തല്‍. കത്തില്‍ പറയുന്ന കാര്യങ്ങല്‍ പരിശോധിക്കണം എങ്കില്‍ മറ്റൊരു നിയമോപദേശം വേണ്ടി വരും. സംഘടന വിട്ടുപോയവരുടെ കാര്യത്തിലും തീരുമാനമായില്ല. അത് ഡബ്ല്യു സി സി തീരുമാനിക്കും എന്നാണ് യോഗതീരുമാനം.

നടന്‍ ജോയ് മാത്യു സംഘടനയ്ക്കെതിരെ നിലപാടെടുത്ത വ്യക്തിയായതിനാല്‍ ജോയ് മാത്യുവിനെ സംബന്ധിച്ചും എ എം എം എ തീരുമാനങ്ങളൊന്നുമില്ല. നടന്‍ കെ ബി ഗണേഷ്കുമാര്‍ എം എല്‍ എ ആണ് കാര്യങ്ങള്‍ ഉന്നയിച്ചത്.

Spread the love
Read Also  ദിലീപിനെ 'അമ്മ'യിലേക്ക് തിരികെ വിളിക്കാൻ തീരുമാനം

Leave a Reply