Monday, January 24

‘രതിക്ക് വേണ്ടി അവൻ നിന്നോട് യാചിക്കാൻ ഇട നൽകരുത്’; സ്ത്രീ വിരുദ്ധതയുമായി അമ്മയുടെ ഫേസ്ബുക്ക്

സ്ത്രീ വിരുദ്ധ നിലപാടുകളുമായി താരസംഘടനയായ അമ്മ. അമ്മയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് തങ്ങളുടെ സ്ത്രീ വിരുദ്ധ നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കാൻ അമ്മ തയ്യാറായത്. പുരുഷനെ ബഹുമാനിക്കേണ്ട 15 ഇന മാർഗ്ഗ നിർദ്ദേശങ്ങളാണ് അമ്മ തങ്ങളുടെ ഫെയ്സ്ബുക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ മലയാളം സിനിമ ഡോട്ട് കോമിൽ കൊടുത്തിരിക്കുന്ന എഫ്ബി പേജിലാണ് പുരുഷന്മാരെ സ്ത്രീകൾ എങ്ങനെ ബഹുമാനിക്കണം എന്ന അമ്മയുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഭർത്താവിനെ ഏതൊക്കെ രീതിയിലാണ് ബഹുമാനിക്കേണ്ടത് എന്നും ഏതൊക്കെ രീതിയിലാണ് പെരുമാറേണ്ടത് എന്നും അമ്മ തങ്ങളുടെ ഫെയിസ്ബുക് പേജിലൂടെ സ്ത്രീകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നുണ്ട്. ഭാര്യമാരുടെ ശ്രദ്ധയ്ക്ക് എന്ന കുറിപ്പോട് കൂടിയാണ് പോസ്റ്റ്. ജൂൺ രണ്ടിനാണ് ഇത്തരമൊരു പോസ്റ്റ് അമ്മ ഫെയ്സ്ബുക് പേജിലൂടെ നടത്തിയിരിക്കുന്നത്.

മോഹൻലാൽ ആണ് നിലവിൽ അമ്മയുടെ പ്രസിഡന്റ്, ഇടവേള ബാബു ജനറൽ സെക്രട്ടറിയുമാണ്. ഇടതു പക്ഷ എംഎൽഎമാരായ കെ ബി ഗണേഷ്‌കുമാർ, മുകേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. കൂടാതെ ഇടതുപക്ഷ എംപിയായ ഇന്നസെന്റ് സംഘടനയുടെ മുൻ പ്രസിഡന്റുമാണ്. ഇത്രയധികം ജനപ്രതിനിധികൾ താരസംഘടനയെ പ്രതിനിധികരിക്കുമ്പോഴാണ് ഇത്തരത്തിൽ കടുത്ത സ്ത്രീ വിരുദ്ധതയുമായി അമ്മ രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫയിൻ, മന്ത്രി ജി സുധാകരൻ, വിഎസ് അച്യുതാനന്ദൻ, എം എ ബേബി, കാനം രാജേന്ദ്രൻ, വി എം സുധീരൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധം അറിയിച്ചിരുന്നു.

അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ഇന്നലെ നടിമാരായ ഭാവന, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവർ അമ്മയിൽ നിന്ന് രാജി വെച്ചിരുന്നു. അതേസമയം നടിമാർ തങ്ങളുടെ പ്രശ്നങ്ങൾ അമ്മയിൽ പറയണമായിരുന്നുവെന്ന് നടൻ അലൻസിയർ ഇന്നലെ പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു.

അമ്മയുടെ ഫേസ്‌ബുക്ക് പേജിന്റെ പൂർണ്ണ രൂപം.

ഭാര്യമാരുടെ _ശ്രദ്ധക്ക്.

1. ഭർത്താവിനോട് ഒച്ചതില്‍ സംസാരിക്കരുത് അത് അവനെ വളരെ അധികം വേദനിപ്പിക്കും .

2. നിന്‍റെ ഭർത്താവിനെ മറ്റൊരു പുരുഷനുമായി താരതമ്യം ചെയ്യരുത് താരതമ്യം ചെയ്യുന്ന പുരുഷൻ …. അവൻ നല്ലതായിരുന്നെങ്കില്‍ ദൈവം അവനെ നിനക്ക് നല്കിയെനേ.

3. ഭർത്താവിനെ കുറിച്ച് ആരോടും മോശമായി പറയരുത്.നീ അവനെ എന്ത് വിളിക്കുന്നോ അത് അവനായി തീരും

4. അവന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കു വെക്കരുത്.അത് വ്യഭിചാരം ആണ്.

5. രതിക്ക് വേണ്ടി അവൻ നിന്നോട് യചിക്കുവാന്‍ വേണ്ടി നില്‍ക്കരുത്. അവന്റെ ശരീരത്തിന്മേല്‍ നിനക്കുള്ള അവകാശം പോലെ തന്നെ നിന്‍റെശരീരത്തിന്മേലുള്ള അവകാശം അവനുള്ളതാണ് .

6. മൃതുവായും സമചിത്തതയോടും കൂടി വേണം പെരുമാറാന്‍. ഭർത്താവിനോട് മോശമായി പെരുമാറുകയും പ്രയാസപെടുത്തുകയും ചെയ്യുന്നത് അവന്റെ ഹൃദയത്തെ വേദനിപ്പിക്കും . അതിനാല്‍ അവനോടു മൃതുത്വം പാലിക്കുക.

Read Also  'പണ്ട‌് അണിഞ്ഞ കാക്കി നിക്കറിന്റെ ഓർമയിലാണ‌് മോഡി ജീവിക്കുന്നത‌്'-രൂക്ഷ വിമശനവുമായി പിണറായി

7. ഭർത്താവിൽനിന്നും ‍ നിന്നും ഒന്നും മറച്ചു വെക്കാതിരിക്കുക. രണ്ടു പേരുടെയും ഇടയില്‍ ഒരു രഹസ്യവും സൂക്ഷിക്കാതിരിക്കുക .

8. ഭർത്താവിന്റെ ആരോഗ്യമുള്ള കാലത്ത് മാത്രം അവനെ സ്നേഹിച്ചാല്‍ പോരാ…. അവന്റെ വാര്‍ദ്ധക്യത്തിലും അവനെ സന്തോഷിപ്പിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്യണം .

9. സമൂഹത്തിന്‍റെ ഇടയില്‍ വെച്ചോ…കുട്ടികളുടെ മുന്‍പില്‍വെച്ചോ ഭർത്താവിനോട് ഒച്ചവെക്കുന്നത് നല്ലതല്ലാ .. പരസ്പരം പ്രശ്നമുണ്ടെങ്കില്‍ അത് രഹസ്യത്തില്‍ പറഞ്ഞു തീര്‍ക്കുക.

10. അവൻ ചെയ്യുന്ന നല്ല സകല പ്രവൃത്തിക്കും അവനെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്യണം . അവൻ ‍ ചെയ്യുന്ന സഹനത്തെയും ത്യാഗത്തെയും നമ്മള്‍ അംഗീകാരിക്കുകയും നന്ദി പറയുകയും ചെയ്യണം.

11. ഭാര്യമാരുടെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരിമാര്‍ക്ക് സ്വന്തം ഭർത്താവിനെക്കാളും സ്ഥാനം കൊടുക്കരുത്. അവൻ നിന്‍റെ ഭർത്താവാണ്. അവനും നീയും ഒന്നാണ് . അതുകൊണ്ട് തന്നേ….നിന്‍റെ കുടുംബത്തേക്കാളും പ്രാധാന്യം നിന്‍റെ ഭർത്താവിന് കൊടുക്കണം .

12. ആത്മീകമായി വളരുവാന്‍ ആത്മീക കാര്യങ്ങള്‍ അവനിൽ നിക്ഷേപിക്കുക.

13. കഴിവതും ഭർത്താവിന്റ കൂടെ ഇരുന്നു പ്രാർത്ഥിക്കാൻ സമയം കണ്ടെത്തണം.

14. എല്ലാകാലവും നീ ഭർത്താവിന് നല്ല ജീവിത പങ്കാളിയും അടിമയും ആയിരിക്കണം

15. ഭർത്താവിന്റ കൂടെ ഇരിക്കാനും വിനോദത്തിനും , ഉല്ലാസത്തിനും സമയം കണ്ടെത്തണം. ഓര്‍ക്കുക നീ മരിച്ചാല്‍ നിന്നെ ഓര്‍ത്തു വിലപിക്കുവാന്‍ അവൻ മാത്രമേ കാണൂ….ബാക്കി ഉള്ളവര്‍ എല്ലാം വളരെ തിരക്കില്‍ ആയിരിക്കും .ഒന്ന് വന്നു കാണുവാന്‍ കൂടി സമയം കാണില്ലാ മറ്റുള്ളവര്‍ക്ക്.

ഇങ്ങനെ ഒക്കെ ജീവിച്ചാൽ നിനക്ക് കൊള്ളാം അല്ലേൽ നിന്റെ ഭർത്താവ് വേറെ വല്ലവളുടെ പുറകെ പോകും എന്ന് ഓർക്കുക…. 😄😄😄😄😄

ഭാര്യമാരുടെ _ശ്രദ്ധക്ക്.1. ഭർത്താവിനോട് ഒച്ചതില്‍ സംസാരിക്കരുത് അത് അവനെ വളരെ അധികം വേദനിപ്പിക്കും .2. നിന്‍റെ…

Malayalam Cinema ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜೂನ್ 2, 2018

Spread the love