AMMA സംഘടന സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. എക്സിക്യൂട്ടീവ് ബോഡി നിർദ്ദേശിച്ച തീരുമാനങ്ങൾ ഡബ്ളിയൂ സി സി തള്ളിക്കളഞ്ഞു. സംഘടനാ നിർദ്ദേശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച നടികളുടെ സംഘടന യോഗത്തിൽ നിന്നിറങ്ങിപ്പോയി. ഇതോടെയാണു സംഘടന പാസ്സാക്കിയ തീരുമാനം മരവിപ്പിച്ചത്. പുറത്താക്കപ്പെട്ട നടിമാർ അപേക്ഷിച്ചാൽ അംഗത്വം നൽകുന്ന കാര്യം ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു. സ്ത്രീവിരുദ്ധമായ തീരുമാനങ്ങളാണു  AMMA യുടേതെന്നാണു അവരുടെ അവകാശവാദം.

ഇതിനിടെ സ്ത്രീകളെ കാര്യമായി പരിഗണിക്കാതെയുള്ള നിയമ ഭേദഗതിക്കെതിരേ ഡബ്ലു.സി.സി രംഗത്തെത്തുകയും ചെയ്തു. ഭേദഗതിയില്‍ പ്രതിഷേധിച്ച് നടിമാരും ഡബ്ലു.സി.സി അംഗങ്ങളുമായ രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടു. തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കുമെന്ന് ഡബ്ലു.സി.സി വ്യക്തമാക്കി.

ഡബ്ലു.സി.സിയുടെ അടിസ്ഥാന ഉദ്ദേശത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നുവെന്ന് സംഘടന ആരോപിച്ചു. ഭേദഗതിയില്‍ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളില്ലെന്നും ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയില്ലെന്നും അവര്‍ ആരോപിച്ചു. നിര്‍ദേശങ്ങളില്‍ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കരട് തയ്യാറാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ താത്പര്യപ്രകാരമാണെന്നും അവര്‍ കുറ്റപ്പെടുത്തി. കരട് തയ്യാറാക്കിയത് ചര്‍ച്ചകളില്ലാതെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ന് അവതരിപ്പിച്ച കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണമെന്ന് രേവതി ആവശ്യപ്പെട്ടു. തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം കരടില്‍ ഭേദഗതി വേണമെന്നും അവര്‍ പറഞ്ഞു.കോടതി നടപടികൾക്കനുസരിച്ച് തീരുമാനമുണ്ടാകുമെന്നാണു AMMA ഭാരവാഹികൾ സൂചിപ്പിച്ചത്. എന്നാൽ ഡബ്ല്യു.സി.സി അടക്കം അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ചൂണ്ടിക്കാട്ടി നടിമാരായ പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ എ.എം.എം.എ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

നടിമാരുടെ ബഹിഷ്കരണത്തോടെ അമ്മ യോഗത്തിനുശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഭാരവാഹികൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. പുറത്താക്കപ്പെട്ട നടിമാരുടെ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മോഹൻ ലാൽ പറഞ്ഞു. അവർ പുതുതായി അംഗത്വത്തിനു അപേക്ഷ നൽകിയാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു. പുതിയ അംഗം വരുന്നതുപോലുള്ള നടപടിക്രമങ്ങളിലൂടെ മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ എന്നും പ്രസിഡൻ്റ് അറിയിച്ചു.

Read Also  തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ്സ് ബന്ധമുണ്ടെന്നു കടകംപള്ളി സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here