Wednesday, January 19

ദസറ ആഘോഷങ്ങൾക്കിടയിൽ ട്രെയിൻ തട്ടി 50 പേരിലധികം കൊല്ലപ്പെട്ടു

പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി അൻപതിലേറെ പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. അമൃത്‌സറിനടുത്ത് ചൗര ബസാറിൽ ദസറയോടനുബന്ധിച്ചു രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ട് പാളത്തിൽ നിന്നവർക്കിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പടക്കം പൊട്ടുന്ന ശബ്ദം കാരണം ട്രെയിൻ വന്നത് ആരും ശ്രദ്ധിച്ചില്ല. ഇതാണ് അപകടത്തിൽ മരണനിരക്ക് ഉയരാൻ കാരണമായത്.

700 പേരോളം പാളത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Spread the love

Leave a Reply