പാർലമെന്റ് ആക്രമണക്കേസിൽ ഇന്ത്യൻ ഭരണകൂടം കുറ്റവാളിയെന്ന് കണ്ടെത്തി തൂക്കിലേറ്റിയ മുഹമ്മദ് അഫ്സൽ ഗുരുവിന്റെ വിധവയുമായും മകനുമായും ഫ്രീ പ്രസ് കാശ്മീരിന് വേണ്ടി ആദിൽ അമിൻ അഖൂൻ നടത്തിയ അഭിമുഖം.

ആറ് വർഷങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒൻപതിന് അഫ്സൽ ഗുരുവിനെ ഇന്ത്യൻ ഭരണകൂടം തൂക്കിലേറ്റിയെങ്കിലും ഓരോ ദിവസവും അഫ്‌സൽ ഗുരുവില്ലാത്ത ഓർമ്മകൾ കടന്ന് പോകുന്നില്ലെന്ന് മകനും അഫ്സൽ ഗുരുവിന്റെ വിധവയും പറയുന്നു. ശ്രീനഗറിൽ നിന്ന് അറുപത് കിലോമീറ്റർ അകലെ ബാരമുള്ളയിൽ അഫ്സൽ ഗുരുവിന്റെ ഏക മകൻ ഗാലിബ് ഗുരു തന്റെ പ്രീയ ക്രിക്കറ്റർ ആയ വിരാട് കോഹ്ലിയെ പോലെ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകനായ ഗാലിബിന് തന്റെ മുത്തശ്ശിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഒരു ന്യൂറോളജിസ്റ്റ് ആവാനാണ് ആഗ്രഹം എന്ന് വെളിപ്പെടുത്തുന്നു. എൻസെഫലോപ്പതി (മസ്തിഷ്ക വീക്കം) അസുഖമാണ് മുത്തശ്ശിയ്ക്ക്. കിടക്കയിൽ കിടന്ന് ശ്വാസം വലിയ്ക്കുന്ന മുത്തശ്ശിയെ നോക്കി മുഹമ്മദ് അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു തന്റെ ആഗ്രഹം പറയുന്നു.

“ദുരിതങ്ങൾ മാത്രം അനുഭവിച്ച എന്റെ നാട്ടിലെ ജനങ്ങളെ എനിക്ക് സേവിക്കണം. തലച്ചോറിനെക്കുറിച്ച് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കൊരു ന്യൂറോളജിസ്റ്റ് ആവണം. അതെന്റെ ആത്യന്തികമായ ലക്ഷ്യമാണ്.” ഗാലിബ് ഗുരു പറയുന്നു. ലോകം എനിക്ക് മുന്നിൽ അത്ര എളുപ്പമാവില്ലെന്നെനിക്കറിയാം, എന്നാലും ഞാൻ അതിനായി തയ്യാറായി കഴിഞ്ഞു. ഇന്ത്യൻ ഭരണകൂടം വിചാരിക്കുന്നത് ഞങ്ങൾ വെറും ഊമകൾ ആണെന്നാണ്. എന്നാൽ ഞങ്ങൾ ഞങ്ങളുടെ ധൈര്യത്തിൽ തുടരുകയാണ്. വാപ്പ എന്നോട് ഒരു ന്യൂക്ലിയസ് എന്താണ്?, ഒരു സെൽ എന്താണ് എന്നൊക്കെ ചോദിക്കുമായിരുന്നു. എന്നാൽ എനിക്കന്ന് അതിനൊന്നും ഉത്തരം പറയാൻ കഴിഞ്ഞിരുന്നില്ല. ഞാനൊരു കൊച്ചുകുട്ടിയായിരുന്നു.

എനിക്ക് വിദേശത്ത് പോയി പഠിക്കണമെന്നുണ്ട്. എന്നാൽ എന്റെ യാത്ര രേഖകൾ ശരിയാക്കി നൽകാൻ ഭരണകൂടം തയ്യാറാകുന്നില്ല. ഹജ്ജിന് വേണ്ടി ഞാനും ഉമ്മയും അപേക്ഷിച്ചിരുന്നെങ്കിലും അതിൽ നിന്ന് ഞങ്ങളെ ഒഴിവാക്കുകയായിരുന്നു. നിങ്ങൾ എപ്പോഴും വീഴണമെന്ന് ആളുകൾ വിചാരിക്കുന്നു. എന്നാൽ ഓരോ തവണയും നിവർന്ന് നിന്ന് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾ വെക്കുന്നതല്ലേ യഥാർത്ഥ ധൈര്യം? ഗാലിബ് ചോദിക്കുന്നു.

“സോപോറിലെ ഒരു നഴ്‌സിംഗ് ഹോമിൽ ഞാൻ ജോലി ചെയ്തിരുന്നു. എന്നാൽ എന്റെ മകൻ ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്റെ സാമിപ്യം അവന് ആവശ്യമുണ്ട്.” അഫ്സൽ ഗുരുവിന്റെ വിധവ തബസും ഗുരു പറയുന്നു. ഗാലിബ് തന്റെ പിതാവിനെ പോലെ തന്നെയാണെന്നും അതേകണ്ണുകളും മൂക്കും താടിയും തന്നെയാണ് ഗാലിബിനെന്നും അവൻ തന്റെ വാപ്പയെ പോലെ ആണ് നടക്കുന്നതെന്നും ഗാലിബിന്റെ ഉമ്മ പറയുന്നു.

ഒന്നരവർഷം മാത്രമാണ് അഫ്സൽ ഗുരുവിന്റെ ഒപ്പം തബസും ഗുരു ഉണ്ടായിരുന്നത്. ആ ദിവസങ്ങൾ ഏതൊരു പുതു മണവാട്ടിയെപോലെയും പെട്ടെന്ന് കടന്ന് പോയി. അദ്ദേഹത്തിൻറെ അറസ്റ്റും, വിചാരണയും തൂക്കിക്കൊലയും എല്ലാം പെട്ടെന്ന് കടന്ന് പോയെന്ന് തബസും ഓർക്കുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ ഓർമ്മകളെപോലും സർക്കാർ ജയിലിലടച്ചിരിക്കുകയാണെന്ന് അഫ്സൽ ഗുരുവിന്റെ മൃതദേഹം വിട്ട് നൽകാത്തതിനെക്കുറിച്ച് തബസും ഗുരു പറയുന്നു.

Read Also  അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ച് കനയ്യകുമാർ വോട്ട് പിടിച്ചുവെന്ന് സംഘപരിവാർ പ്രചരണം

അഫ്സൽ ഗുരു തന്നെ വിവാഹം ആലോചിച്ച് വന്നപ്പോൾ തന്നെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, അമ്മയ്ക്ക് സുഖമില്ല, അമ്മയെ നന്നായി നോക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന്. അഫ്സൽ ഗുരു മുറി വിട്ട് പികുന്നതിന് മുൻപ് എന്നെ വിവാഹം ചെയ്യാൻ നിനക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചിരുന്നു. ഞാൻ വാപ്പ തീരുമാനിക്കട്ടെയെന്നു മാത്രം പറയുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തെ തുടർന്ന് ഉടൻ വിവാഹം നടന്നു. അഫ്സൽ ഗുരു നല്ല നർമ്മബോധമുള്ളയാളായിരുന്നുവെന്നും ആ ദിവസങ്ങൾ സന്തോഷങ്ങളുടേതായിരുന്നുവെന്നും തബസും പറഞ്ഞു. നല്ലൊരു ഭർത്താവാണ് താനെന്ന് അഫ്സൽ തെളിയിച്ചിരുന്നുവെന്നും തബസും പറഞ്ഞു.

അഫ്സൽ ഗുരു-തബസും ഗുരു വിവാഹ ചിത്രം

അദ്ദേഹത്തിൻറെ അറസ്റ്റിന് മുൻപ് എന്നോടൊരിക്കൽ കുറച്ച് കാര്യങ്ങൾ എഴുതി തയ്യാറാക്കി നൽകാൻ പറഞ്ഞിരുന്നു. എന്നാൽ വീട്ടുജോലികൾ കാരണം എനിക്കത് സാധിച്ചില്ല. അദ്ദേഹം അത് ആവശ്യപ്പെട്ടപ്പോൾ എനിക്ക് നൽകാൻ കഴിഞ്ഞില്ല ദേഷ്യപ്പെട്ട് അദ്ദേഹം ജനലിൽ നിന്ന് പാത്രങ്ങൾ വലിച്ചെറിഞ്ഞു. നീ മാറുകയില്ലെന്ന് പറഞ്ഞു. തബസും അഫ്സലിനെ ഓർക്കുന്നു.

ഗാലിബ് ഗുരു

ഒരിക്കൽ താനും ഗാലിബും തീഹാർ ജയിൽ സന്ദർശിച്ചതിനെക്കുറിച്ച് തബസും പറയുന്നു. സോപോറിൽ നിന്നുള്ള ബഷീർ അഹമ്മദ് എന്നൊരാളുമായാണ് അഫ്സൽ തന്റെ ജയിൽ മുറി പങ്കിട്ടിരുന്നത്. അഫ്സലിനെ കാണാൻ തങ്ങൾ ചെന്ന ദിവസം ബഷീറിന്റെ മകനും ഉണ്ടായിരുന്നു. അങ്ങ് മാറി പുൽ തകടിയിൽ ഇവർ സംസാരിക്കുകയാണ്. ബഷീറിന്റെ മകന് ഒൻപത് വയസ്സും ഗാലിബിന് ആറ് വയസ്സുമാണ് പ്രായം. ബഷീറിന്റെ മകന് ഗാലിബിനോട് ചോദിക്കുകയാണ് നിന്റെ അച്ഛനും ഈ ഫാക്ടറിയിൽ ആണോ ജോലി ചെയ്യുന്നത്? ഉടൻ ഗാലിബ് മറുപടി പറഞ്ഞു. എന്ത് ഫാക്ടറി? നിനക്ക് കാണാൻ കഴിയുന്നില്ലേ ഇത് ജയിലാണ്. നമ്പർ മൂന്ന് ജയിൽ. തീഹാർ എന്ന് പേരുള്ള ഒരു ഫാക്ടറിയിലാണ് തന്റെ അച്ഛൻ ജോലി ചെയ്തിരുന്നതെന്നാണ് ബഷീറിന്റെ മകൻ വിചാരിച്ചിരുന്നത്. എല്ലാ കാര്യങ്ങളും കുട്ടികളോട് പറയണോ എന്ന് ബഷീറിന്റെ കുടുംബം എന്റെ അടുത്ത് ചോദിച്ചു. എന്നാൽ ഗാലിബ് കാര്യങ്ങളെ സ്വന്തമായി മനസ്സിലാക്കിയതാണ്. എല്ലാ കാര്യങ്ങളും നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടതില്ല. അവർ അവരുടെ ഉപബോധമനസ്സിൽ കാര്യങ്ങളെ മനസ്സിലാക്കുന്നു. എന്നാൽ ഗാലിബിന് ഇതൊന്നും തന്നെ മനസ്സിലാക്കാനാവില്ലെന്നാണ് അവർ പറഞ്ഞത്. ഗാലിബ് ആണ് അതിന് മറുപടി പറഞ്ഞത്. ചുറ്റുമുള്ളവരെ നിങ്ങൾ വിഡ്ഢികളാക്കരുത്. വലിയ അക്ഷരത്തിൽ ഇവിടെ ജയിൽ നമ്പർ മൂന്ന് എന്ന് എഴുതിയിരിക്കുന്നത് കാണുന്നില്ലേ എന്നായിരുന്നു ഗാലിബ് ചോദിച്ചത്.

ഇന്ത്യൻ ഭരണകൂടം ഞങ്ങളെപോലും അറിയിക്കാതെ അഫ്സൽ ഗുരുവിന്റെ വധം നടപ്പിലാക്കിയപ്പോൾ തനിക്ക് ആകെ ലഭിച്ചത് ഉറുദു ഭാഷയിൽ അഫ്സൽ എഴുതിയ ഒരു എഴുത്തായിരുന്നു. ‘എന്റെ മരണത്തിൽ വിഷമിക്കരുത്’ എന്നതായിരുന്നു അതിൽ. അദ്ദേഹം മരിച്ചിട്ടില്ല. എല്ലായ്‌പ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്. അദ്ദേഹം വായിച്ചിരുന്ന ഖുർആൻ എന്റെ പക്കൽ ഉണ്ട്. അത് തുറക്കുമ്പോഴെല്ലാം അദ്ദേഹത്തെ ഞാൻ കാണുന്നുവെന്ന് തബസും പറഞ്ഞു.

Read Also  കോൺഗ്രസിനും നെഹ്രുവിനുമെതിരെ അമിത് ഷാ ലോക്സഭയിൽ

അദ്ദേഹം ഉപയോഗിച്ച എഴുത്തുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കണ്ണടകൾ. ഏറ്റവും പ്രധാനമായി അദ്ദേഹത്തിൻറെ ഭൗതീകാവശിഷ്ടം ഇവയൊന്നും ഇത്ര നാളുകഴി ഞ്ഞിട്ടും എനിക്ക് ലഭിച്ചിട്ടില്ല. അവയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞാനിന്നും. എന്റെ ഒരു ഭാഗം തീഹാർ ജയിലിൽ കിടക്കുകയാണ്. തബസും പറഞ്ഞവസാനിപ്പിച്ചു.

അഫ്സൽ ഗുരുവിനെ തുർക്കിലേറ്റിയിട്ട് ആറ് വർഷം; വാർഷികത്തിൽ കാശ്മീരിൽ കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടന്നു

ഇന്ത്യൻ ഭരണകൂടം ‘അർദ്ധ വിധവ’കളാക്കിയ കാശ്മീർ സ്ത്രീകളുടെ കണ്ണീരിന് ശമനം ഉണ്ടാകുമോ?

ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം

അംബേദ്ക്കറുടെ പ്രതിമയാണ് ഞങ്ങൾക്കാവശ്യം വംശീയവാദിയായ ഗാന്ധിയുടേതല്ല; ഘാന സർവകലാശാല പ്രൊഫസർ ഒബതാല കംബോൺ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here