Monday, July 6

“ആർഎസ്എസ് യോഗത്തിലുണ്ടായിരുന്ന ഗാന്ധിയെ നിങ്ങൾക്കറിയുമോ?”: ഗാന്ധിയുടെ പ്രപൗത്രൻ എഴുതുന്നു

പ്രീയ കമൽ ഹസ്സൻ, നമസ്ക്കാരം,

ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകനായിട്ടാണ് വളർന്നുവന്നത്. ഏക് തുജേ കേലിയെ, സാഗർ സഗ്മ ഇവയെല്ലാം എന്റെ ഇഷ്ടപെട്ട സിനിമകളായിരുന്നു. അതെല്ലാം നിങ്ങളുടെ കഴിവിന്റെ പാരമ്യതയിൽ നിൽക്കുന്നതുമായിരുന്നു. ഞങ്ങൾ നിങ്ങളുടെ അപാരമായ കഴിവിൽ ഭയങ്കരമായി ആനന്ദിച്ചിട്ടുണ്ട് സാർ.

ഈ അടുത്ത കാലങ്ങളായി നിങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുണ്ട്. നിങ്ങളെന്നെ വളരെയേറെ സ്വാധീനിച്ച വലിയോരു നടനാണെന്ന് ഞാൻ ഒരിക്കൽ കൂടെ പറയുന്നു. പക്ഷെ ഇവിടെ നിലനിൽക്കുന്ന മൂല്യങ്ങൾ ഒരിക്കലും എഴുതപെട്ട ഒരു തിരക്കഥയുടെ ഭാഗമല്ല . അതായത് യഥാർത്ഥ ജീവിതമെന്നത് ഒരു തിരക്കഥ ചുരുളഴിയുന്നതല്ല.

തമിഴ്‌നാട്ടിലെ കാരൂർ ജില്ലയിലെ അറിവാ കുറിച്ചിയിൽ നിങ്ങൾ നടത്തിയ പ്രഭാഷണമാണ് ഞാനിപ്പോൾ ഓർക്കുന്നത്. അവിടെ നിങ്ങൾ പറഞ്ഞത് (ഒരു തിരക്കഥയുടെ ഭാഗമെന്നോണം) നാഥുറാം വിനായക ഗോഡ്‌സെ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ആണെന്ന്.

നിങ്ങൾക്ക് മുൻപാകെ ഞാൻ എന്റെ ആശയങ്ങൾ പങ്കുവെയ്ക്കുന്നതിനു മുൻപ് ഗാന്ധിയുടെ ചെറുമകൻ എന്ന നിലയിൽ ചില കാര്യങ്ങൾ പറയാനുണ്ട്. ഗാന്ധിജിയ്ക്ക് രാഷ്ട്രീയ സ്വയം സേവക സംഘവുമായി നല്ല ബന്ധമുണ്ടായിരുന്നു. ഈ കാര്യം അത്രമാത്രം ആരും അറിഞ്ഞിട്ടില്ല. ഞാൻ ഇനി പറയുന്നത് ചില സത്യങ്ങളാണ്.

1) ആർഎസ്എസ് എന്ന സംഘടന എല്ലായ്പ്പോഴും അഖണ്ഡഭാരതത്തിന് വേണ്ടി നിലനിന്നിട്ടുണ്ട്. ഗാന്ധിജിയും അങ്ങനെ തന്നെയായിരുന്നു. അതായത് ഗാന്ധിജി ആഗ്രഹിച്ചിരുന്നത് സമവായമായിരുന്നു.

2) ഗാന്ധിജി ഒരിക്കൽ പോലും ഇന്ത്യ വിഭജനത്തിൽ ഇടപെട്ടിരുന്നില്ല. അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്റെ മരണത്തിലൂടെ മാത്രമേ ഇന്ത്യയെ വിഭജിക്കാൻ സാധിക്കൂ. എന്നാൽ വിഭജനത്തിന് ശേഷം എന്താണ് ചെയ്യണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിൻറെ തത്വാധിഷ്ഠിത സമരരീതിയായ സത്യാഗ്രഹത്തിലേയ്ക്ക് അദ്ദേഹം കടന്നു. അതുകൊണ്ട് തന്നെ 55 കോടി രൂപ ഇന്ത്യൻ സർക്കാർ പാക്കിസ്ഥാൻ നൽകുന്നതിനുള്ള നിർദ്ദേശം ഗാന്ധി മുഖാന്തിരം ഉണ്ടാവുകയും ചെയ്തു.

3) ഗാന്ധിജിയുടെ അഹിംസാവാദത്തിലും ചർക്കയിലും ആർഎസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാർ ആകൃഷ്ടനാവുകയും രണ്ട് തവണ ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ മിസ്റ്റർ കമൽ ഹസ്സൻ.

4) ഗാന്ധിജിയെ മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിൻറെ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് പോകണം. അത് സനാതനധർമ്മത്തിലും ഭഗവത് ഗീതയിലും അധിഷ്ടിതമാണ്. അത്കൊണ്ട് തന്നെയാണ് അദ്ദേഹം സത്യാഗ്രഹം എന്ന സമര മാർഗ്ഗം ഉപയോഗിച്ചതും പശു സംരക്ഷണം നടത്തിയതും അസ്പൃശ്യതയെ എതിർത്തതും, അത് പോലെ തന്നെയാണ് സ്വദേശി പ്രസ്ഥാനവും ഗ്രാമ സ്വരാജും അദ്ദേഹത്തിൽ ഉണ്ടായത്. ഇതെല്ലം ഹൈന്ദവ സിദ്ധാന്തങ്ങളാണ്. 1934 ൽ ഗാന്ധി വർധയിൽ ആർഎസ്എസിന്റെ ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.

5) പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾ പങ്കെടുത്ത തൊട്ടുകൂടായ്മയെ ഒഴിവാക്കാനുള്ള കൂട്ടായ്മയായിരുന്നു അത്. ഇത് നിങ്ങൾക്കറിയാമോ മിസ്റ്റർ കമൽ ഹസ്സൻ.

Read Also  കലയിലൂടെ വളർന്ന ഗോപാലകൃഷ്ണനും വിഡ്ഢിപ്പെട്ടിയിലൂടെ വളർന്ന ഗോപാലകൃഷ്‍ണനും

6) ആർഎസ്എസിന്റെ പുരോഗമന മനോഭാവം ഞാൻ വർധയിൽ കണ്ടതാണെന്ന് ഗാന്ധിജി സ്വാതന്ത്ര്യത്തിന് ശേഷം ബാൻകി കോളനിയിൽ ഒരു സമ്മേളനത്തിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്.

7) നിങ്ങൾ ആർഎസ്എസിന്റെയും ഗാന്ധിയെയും മനസ്സിലാക്കാതെയാണ് ചിലത് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ജനങ്ങൾക്കിടയിലും അവർക്ക് വേണ്ടിയും പ്രവർത്തിച്ച സംഘടനകളിൽ ഒന്നാണ്. എനിക്കത് നന്നായി അറിയാം. ഗാന്ധിജി അതുകൊണ്ട് തന്നെ അവരോടൊപ്പം നിലകൊണ്ട ആളുമാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

ഒരു തീവ്രവാദി എപ്പോഴും വിശാലാമായ ഒരു ശൃംഘലയുടെ ഭാഗമായി മാത്രമാണ് ഉണ്ടാകാറുള്ളൂ. അത്പോലെ തന്നെ ഒരു ആശയത്തെ അവർ ഉൾക്കൊള്ളുകയും ചെയ്യും. വിപരീതമായ ചിന്തകളെ അവർ ഇല്ലാതാക്കുകയും ചെയ്യും. ഗാന്ധിജിയുടെ ആത്മാവിനെയല്ല ഗോഡ്‌സെ ഇല്ലാതാക്കാൻ ശ്രമിച്ചത്. ഗാന്ധിജിയുടെ ശരീരത്തെ മാത്രമാണ്. ഗോഡ്‌സെ അത്കൊണ്ട് തന്നെ നിങ്ങൾ ഗാലറിയുടെ കയ്യടിയ്ക്ക് വേണ്ടി പറയുന്നത് പോലെ തീവ്രവാദി അല്ല. നിങ്ങൾ വോട്ടിനെ മാത്രമാണ് ലക്‌ഷ്യം വെയ്ക്കുന്നത്, അത് പോലെ തന്നെ മാധ്യമങ്ങളെയും. ഇതിലൂടെ ദേശീയമായ ഒരു ശ്രദ്ധേയൻ നിങ്ങൾ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ എന്നെ അതിശയിപ്പിക്കുന്നത് നിങ്ങളുടെ ഈ ”സത്യ” പ്രസ്താവന ആണ്.

നിങ്ങൾക്ക് ആത്മീയ പാരമ്പര്യത്തെക്കുറിച്ച്, സനാതന ധർമ്മത്തെ കുറിച്ച് ഒന്നുമറിയില്ല. അതാണ് ഭാരതമാതാവിന്റെ ജീവൻ. എനിക്ക് ഇതുവരെ ഒരു ഹിന്ദുവിനെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. അതായത്, ആശയങ്ങളെയോ ആത്മാവിനെയോ തത്വചിന്തയേയോ ഇല്ലാതാക്കാൻ കഴിയുന്നവനല്ല ഹിന്ദു.

ഞാനിപ്പോഴും നിങ്ങളുടെ ആരാധകനാണ്. എന്നാൽ നിങ്ങളുടെ യാഥാർത്ഥമുഖം വ്യക്തമാക്കിയതിൽ സന്തോഷമുണ്ട്.

വിശ്വസ്തതയോടെ,
ശ്രീകൃഷ്ണ കുൽക്കർണി (എം. കെ. ഗാന്ധിയുടെ പ്രപ്രൗത്രൻ)

(ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനത്തിന്റെ പരിഭാഷ) ലേഖനത്തിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം.

Spread the love

Leave a Reply