മുൻ ഐഐടി പ്രൊഫെസറും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ആനന്ദ് തെൽതും ദെ മദ്രാസ് ഐഐടിയിലെ അംബേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ സ്ഥാപിക്കാൻ പണം നൽകിയെന്നാരോപിച്ച് മോദി സർക്കാർ അതിന്റെ സ്ഥാപക പ്രവർത്തകരെ വേട്ടയാടുന്നു. അംബേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ സ്ഥാപക അംഗമായ രമേശിനെ ഇതിന്റെ പേരിൽ മോദി സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗം വേട്ടയാടുന്നുവെന്നാണ് പരാതി. നിലവിൽ കരാർ അടിസ്ഥാനത്തിൽ അണ്ണാ സർവകലാശാലയിൽ ജോലി ചെയ്യുന്ന രമേശിനെ അന്വേഷിച്ച് നിരവധി തവണ ഇന്റലിജൻസ് വിഭാഗം സർവകലാശാലയിൽ ചെന്നിരുന്നുവെന്നും അണ്ണാ സർവകലാശാല ഉദ്യോഗസ്ഥരെ അടക്കം ഇന്റലിജൻസ് വിഭാഗം രമേശിന്റെ പേര് പറഞ്ഞു ഭീഷണി പെടുത്തിയതായും അംബേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ ഇറക്കിയ മാധ്യമ കുറിപ്പിൽ പറയുന്നു.

മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുന്നതിനുള്ള നീക്കം നടക്കുന്നതിനിടയിൽ മദ്രാസ് ഐഐറ്റിയുടെ ഭരണത്തെയും അട്ടിമറിക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ അംബേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ ഉൾപ്പടെയുള്ള സംഘടനകളുടെ എതിർപ്പിന്റെ ഫലമായി അവർക്ക് പരാജയപ്പെട്ട പിൻവാങ്ങേണ്ടി വന്നിരുന്നുവെന്നും ഇതിലുള്ള പകപോക്കൽ ആണ് ഭീമ കോരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് വ്യാജ യുഎപിഎ ചുമത്തപ്പെട്ട ജയിലിൽ കഴിയുന്ന ആനന്ദ് തെൽതും ദെ അംബേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിളിനെ സഹായിച്ചുവെന്നാരോപിച്ച് ഈ പ്രസ്ഥാനത്തെ തകർക്കുന്നതിനുള്ള നീക്കം. അംബേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആനന്ദ് തെൽതും ദെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ചെയ്തുവെന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണെന്നും എ.പി.എസ്.സി. മാധ്യമ കുറിപ്പിൽ അറിയിച്ചു.

ബന്ധപ്പെട്ട ചിത്രം

ആനന്ദ് തെൽതും ദെ

അടുത്തിടെ മദ്രാസ് സർവ്വകലാശായിലുള്ള ഒരു വിദ്യാർത്ഥിനിയെ അന്വേഷണ ത്തിന്റെ പേരിൽ മോദി സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. അവരുടെ താമസ സ്ഥലത്ത് പോയി അവിടെയുള്ളവർ ഉൾപ്പടെ ഭീഷണിപ്പെടുത്തുന്ന രീതിയാണ് അന്വേഷണമെന്ന പേരിൽ സർക്കാർ ഏജൻസികൾ സ്വീകരിച്ചത്. രാജ്യത്തെ മ്പാടുമുള്ള അബേദ്ക്കർ – പെരിയാർ സ്റ്റഡി സർക്കിളുകളെ നശിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും പുരോഗമന പ്രസ്ഥാനങ്ങളെ ക്യാമ്പസ്സിൽ നിന്നും നീക്കം ചെയ്ത ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എ.പി.എസ്.സി. ആരോപിച്ചു.

ഒരു വശത്തുകൂടി അംബേദ്ക്കറിന്റെ മഹത്വങ്ങൾ വാഴ്ത്തുന്ന മോദി സർക്കാർ അം ബേദ്ക്കർ കണ്ട സ്വപ്നത്തെ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നവരെ തകർക്കുന്നതിനായി പ്രവർത്തിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളോടും മോദി സർക്കാരിന്റെ നിയമ വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ അപലപിക്കാൻ ഞങ്ങൾ ആവശ്യപെടുന്നു.

നിസ്സംഗമായോ നിശബ്ദമായോ ഇരിക്കേണ്ട സമയമല്ലിത്. ഫാസിസം നമ്മുടെ വീട്ട് പടിക്കൽ എത്തി കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും മോദി സർക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങൾക്കെതിരെ കഴിയുന്ന രീതിയിലെല്ലാം പ്രതിഷേധിക്കാൻ ഞങ്ങൾ ആഹ്വനം ചെയ്യുന്നുവെന്നും എ.പി.എസ്.സി. മാധ്യമ കുറിപ്പിൽ പറയുന്നു.

Read Also  ബിജെപിയുടെ ഭ്രാന്തന്‍ ഭരണത്തിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍

Image may contain: 2 people, text

LEAVE A REPLY

Please enter your comment!
Please enter your name here