പുരാവസ്തു ഗവേഷകർ ഈജിപ്തിലെ ഡെയർ അൽ – മദിനയിൽ നിന്നും കണ്ടെടുത്ത പാപ്പിറസ് പ്രതലത്തിൽ കുറിക്കപ്പെട്ടിരുന്ന അജ്ഞത കവിയുടെ രചന. ഒട്ടനവധി സർഗ്ഗാത്മക രചനകൾ ഈ പ്രദേശത്തുനിന്നും അവർ കണ്ടെത്തിയിട്ടുണ്ട്. പുരാതന ഇജിപ്ഷ്യൻ സംസ്കൃതിയിൽ ആ കാലത്ത് വളരെയേറെ മുൻപതിയിലായിരുന്ന ഒരു ജനതയുടെ ആവാസ കേന്ദ്രമായി ഡെയർ അൽ മദീനയെ കരുതുന്നു. പ്രണയവും ചുബനവും ജീവനും മരണവും ഇഴചേർന്ന കവിതയുടെ മൊഴിമാറ്റം.

വിവർത്തനം: വി കെ അജിത്കുമാർ 

ഒടുവിൽ നിന്റെ അധരങ്ങളിൽ നിന്നും                                                            ജീവിതം ഞാൻ മുത്തിയെടുത്തു.
അന്തമായ നിദ്രയിൽ നിന്നും ഞാനുണർന്നു.
പ്രപഞ്ചത്തിന്റെ സത്യം ഒരു ചുംബനമാകുകയും
എല്ലാം നിന്റെ മിഴികളിൽ ഒളിക്കുകയും ചെയ്യുന്നു.

എന്റെ പ്രണയം ലോകമറിയുന്നതിനുമുന്പ് ഞാൻ
അവളെ ചുംബനങ്ങൾ കൊണ്ട് മൂടി
അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലമർന്നപ്പോൾ
എനിക്കതു വീഞ്ഞിനുമപ്പുറമായിരുന്നു. 
ഞങ്ങൾ തമ്മിലുമ്മവെച്ചപ്പോൾ അവളുടെ ചൂടാർന്നചുണ്ടുകൾ
പാതി തുറക്കുകയും ഞാൻ മേഘങ്ങൾക്കിടയിലൂടെ
മതിഭ്രമത്താൽ പറക്കുകയുമായിരുന്നു.

എന്റെ മുടിയിഴകളിൽ, മാറിടത്തിൽ, ചുണ്ടുകളിൽ
അവന്റെ ചുംബനങ്ങൾ…. വരൂ… വരൂ… വരൂ…                                                           ഞാൻ മരണത്തെ പൂകുമ്പോൾ എന്നെ എന്നെ ചുംബിച്ചുണർത്തൂ                                ജീവനിലേക്കു എന്നെ ഉയർത്താൻ ആ നിശ്വാസം പകരൂ
മരണത്തിന്റെ കടമ്പകൾ പൊട്ടിച്ചുകൊണ്ട് ഞാൻ ഉണരട്ടെ

Related image

Read Also  ഇല്ലെനിക്കൊരു തുണ്ടു ഭൂമി ; ജാൻ കാപ്ലിൻസ്കി , പരിഭാഷ: പി.രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here