Monday, January 17

അന്ധേരിയില്‍ വന്‍ദുരന്തം ഒഴിവാക്കിയ എഞ്ചിന്‍ ഡ്രൈവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം

ഇന്ന് രാവിലെ മുംബെയില്‍ അന്ധേരി സ്‌റ്റേഷനില്‍ മേല്‍പ്പാലം തകര്‍ന്ന് വീണപ്പോള്‍ വന്‍ദുരന്തമുണ്ടാകാതെ തന്റെ യാത്രക്കാരെ രക്ഷിച്ചത് എഞ്ചിന്‍ ഡ്രൈവര്‍ ചന്ദ്രശേഖര്‍ സാവന്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം. ബോറിവലിയില്‍ നിന്നും ചര്‍ച്ച് ഗേറ്റിലേക്കുള്ള തീവണ്ടിയിലെ ഡ്രൈവറായിരുന്ന സാവന്ത്, അന്ധേരി സ്‌റ്റേഷനില്‍ എത്താന്‍ ഏതാനും മീറ്റര്‍ മാത്രം അകലെയുള്ളപ്പോഴാണ് പാലം തകര്‍ന്നുവീഴുന്നത് ശ്രദ്ധയില്‍പെട്ടത്. സമയോചിതമായി ബ്രേക്ക് പ്രയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

ചന്ദ്രശേഖര്‍ സാവന്ത്‌

തിരക്കേറിയ സമയത്ത് തിങ്ങിനിറഞ്ഞ യാത്രക്കാരുമായാണ് സാവന്തിന്റെ ട്രെയിന്‍ അന്ധേരി സ്‌റ്റേഷനെ സമീപിച്ചത്. കൃത്യസമയത്ത് അദ്ദേഹത്തിന് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കാന്‍ സാധിച്ചതാണ് ദുരന്തത്തില്‍ നിന്നും നിരവധി പേര്‍ രക്ഷപ്പെടാന്‍ കാരണമായത്. സാവന്തിന്റെ ഇടപെടല്‍ മൂലം വന്‍അപകടം ഒഴിവായി എന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ ഏഴരയോടെയാണ് 1971 നിര്‍മിച്ച ഗോഖലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് അന്ധേരി സ്റ്റേഷനിലെ റയില്‍പാളത്തില്‍ പതിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

Spread the love
Read Also  അന്ധേരിയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്, ട്രെയിന്‍ ഗതാഗതം മുടങ്ങി

Leave a Reply