Saturday, January 29

പുതിയ തട്ടിപ്പുമായി റിലയൻസ്; അടച്ചുപൂട്ടിയ ബിഗ് ടിവിയുമായി വീണ്ടും രംഗത്ത്

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻ പുതിയ തട്ടിപ്പുമായി രംഗത്ത്. അടച്ചു പൂട്ടിയ ബിഗ് ടിവിയുമായാണ് വീണ്ടും അനിൽ അംബാനി രംഗത്ത് ഇറങ്ങുന്നത്. 2008ൽ പ്രവർത്തനം ആരംഭിച്ച ഡിറ്റിഎച്ച് സംവിധാനമായ ബിഗ് ടിവി പിന്നീട് റിലയൻസ് ഡിജിറ്റൽ ടിവി എന്ന് പേര് മാറ്റുകയുണ്ടായി. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ തങ്ങൾ സേവനം അവസാനിപ്പിക്കുകയാണെന്നും മറ്റ് സേവനദാതാക്കളിലേക്ക് മാറാനും കമ്പനി കമ്പനി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനോട് അനുബന്ധിച്ച് റീലിയൻസ് ഡിജിറ്റൽ ടിവി അവരുടെ കസ്റ്റമർ കെയർ സംവിധാനവും മറ്റും അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ മാസങ്ങൾക്ക് ശേഷം തങ്ങൾ സേവനം തുടരുന്നുവെന്ന നിർദ്ദേശം ഉപഭോക്താക്കൾക്ക് കമ്പനി നൽകുകയുണ്ടായി. ഇതനുസരിച്ച് ഒരു വർഷത്തേക്കും മറ്റും ചാർജ് ചെയ്ത ഉപഭോക്താക്കൾ വഞ്ചിതരാകുകയാണുണ്ടായത്. പലർക്കും സാറ്റലൈറ്റ് തന്നെ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി ഉയർന്നു. പരാതിപ്പെടാൻ വിളിക്കാനുള്ള കസ്റ്റമർ കെയർ സംവിധാനവും ലഭ്യമായിരുന്നില്ല. ഇത്തരത്തിൽ വ്യാപക പരാതികളുമായി മറ്റ് സേവനദാതാക്കളിലേക്ക് ധാരാളം ഉപഭോക്താക്കൾ മാറിയിരുന്നു. സേവനം ലഭ്യമാകാതെ ഇരുന്നവർക്ക് റീ ചാർജ് ചെയ്തതിന്റെയോ സെറ്റ് ടോപ് ബോക്‌സിന്റെയോ ഡിഷിന്റെതോ ഉൾപ്പടെയുള്ള തുകകൾ ഒന്നും തിരികെ നല്കുകയുമുണ്ടായില്ല.

ഇത്തരം ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് പുതിയ തട്ടിപ്പുമായി അനിൽ അംബാനി ഗ്രൂപ് രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണ ഭാരത സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുമായി ചേർന്നാണ് ബിഗ് ടിവി വീണ്ടും അവതരിപ്പിക്കുന്നത്. 499 രൂപയ്ക്ക് ബുക്കിങ് നടത്തി ഇൻസ്റ്റാളേഷൻ ചാർജായി 1500 രൂപ നൽകിയാൽ ഒരു വർഷത്തേക്ക് പെയ്ഡ് ചാനലുകൾ ഉൾപ്പടെ 500 ചാനലുകൾ ലഭിക്കുമെന്നാണ് ഓഫർ. അഞ്ചു വർഷത്തേക്ക് സാധാരണ ചാനലുകൾ ഫ്രീ ലഭിക്കുമെന്നും ബിഗ്ടിവി ഓഫർ ചെയ്യുന്നു. ഇതോടൊപ്പം ഒരു വർഷം സ്ഥിരമായി മാസം 300 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1999 രൂപ ലോയൽറ്റി ബോണസ് ക്യാഷ്ബാക്കായും നൽകുമെന്നും കമ്പനി പരസ്യത്തിൽ പറയുന്നു. നിബന്ധനകൾക്ക് വിധേയമായിട്ടാണ് 1999 രൂപ ക്യാഷ്ബാക്ക് നൽകുക. അടുത്ത രണ്ടു വർഷത്തേക്കുള്ള റീചാർജുകൾക്ക് ഈ പണം ഉപയോഗിക്കാൻ സാധിക്കും. സെറ്റ്ടോപ് ബോക്സിന് ഒരു വർഷത്തെ വാറന്റിയും കമ്പനി പറയുന്നുണ്ട്.

ബിഗ് ടിവിയുടെ പുതിയ ഓഫർ പരസ്യം

നേരത്തെ ഉണ്ടായിരുന്ന സേവനം പൂർണ്ണമായും അവസാനിപ്പിക്കുകയും ഉപഭോക്താക്കളെ ഉൾപ്പടെ വഞ്ചിക്കുകയും ചെയ്തതിന് ശേഷമാണ് ബിഗ് ടിവി ഇത്തരമൊരു സംവിധാനവുമായി ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. പുതിയ തട്ടിപ്പിൽ എത്ര പേർക്ക് പണം പോകുമെന്ന് കാത്തിരുന്ന കാണേണ്ടിയിരിക്കുന്നു.

Spread the love
Read Also  റാഫേൽ അഴിമതി; 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയൻസ്

Leave a Reply