Saturday, August 8

അഞ്ജന ഹരീഷ് ലൈംഗികാക്രമണത്തിനിരയായിട്ടില്ല ; ആത്മഹത്യ തന്നെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് എന്ന് പോലീസ്

അഞ്ജന ഹരീഷിൻ്റെ മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നതായി പോലീസ്. മരണത്തിന് മുന്‍പ് ക്യൂർ ആയ അഞ്ജന ഹരീഷ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം ഗോവ പൊലീസ് നിരാകരിച്ചതായി
ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ജന തൂങ്ങിമരണത്തിനെതുടര്‍ന്നു സംഭവിക്കാറുള്ള ശ്വാസം മുട്ടലിലാണ്  മരണത്തിന് കീഴടങ്ങിയതെന്നാണ്  പൊലീസ് പറഞ്ഞിരിക്കുന്നത്. ഇതിൽ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് വിശദീകരിക്കുന്നു.

അഞ്ജന മരിക്കുന്നതിന് മുന്‍പ് ലൈംഗികമായി അക്രമിക്കപ്പെട്ടെന്നും നിര്‍ബന്ധപൂര്‍വ്വം മദ്യം കഴിപ്പിച്ചെന്നും പരാതിയുയർന്നിരുന്നു . എന്നാല്‍ അഞ്ജനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആ തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

അഞ്ജനയുടെ കൂട്ടുകാരുടെ മൊഴിയിലോ കുടുംബത്തിന്റെ മൊഴിയിലോ അത്തരത്തില്‍ ഒരു സംശയവും ആരും ഉന്നയിച്ചിട്ടില്ല. അവരുടെ ആരുടേയും മൊഴികളില്‍ അഞ്ജന ഉപദ്രവിക്കപ്പെട്ടതായി പറഞ്ഞിട്ടുമില്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരത്തിലുള്ള സൂചനകൾ ലഭിക്കുന്നില്ല” .

ഇതാണ് ഗോവ പോലിസിൻ്റെ നിഗമനം. റിപ്പോർട്ട് വന്നതിനെ തുടർന്ന് ഫോറന്‍സിക്കിന്റെ രാസപരിശോധന ഫലത്തിന് കാത്തിരിക്കുകയാണെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് സാക്ഷ്യപ്പെടുത്തിയതിനാല്‍ അത് അപ്രസക്തമാണെന്നും എസ്.പി വിശദീകരിക്കുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  എന്തുകൊണ്ട് മുസ്ലിങ്ങൾക്ക് ഒരു ക്യൂർ ആയിക്കൂടാ? എന്തുകൊണ്ട് ഒരു ക്യൂറിനു മുസ്ലിമായിക്കൂടാ?

Leave a Reply