Sunday, May 31

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ സിപിഐ ആനി രാജയെ ഇറക്കുന്നു

മൂന്നാം വട്ടവും ശശി തരൂർ തിരുവനന്തപുരത്ത് അങ്കത്തിനിറങ്ങുമ്പോൾ പി.കെ വാസുദേവൻ നായരും, പന്ന്യൻ രവീന്ദ്രനും വിജയിച്ച തലസ്ഥാനത്തെ ലോക്സഭാ മണ്ഡലം തിരിച്ച് പിടിക്കാൻ ഇക്കുറി സിപിഐ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറി ആനി രാജയെ രംഗത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം സിപിഐ സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബിജെപി യുടെ ഓ. രാജഗോപാൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തേയ്ക്ക് വന്നിരുന്നു.

സിപിഐ കഴിഞ്ഞ തവണ നേരിട്ട പേയ്‌മെന്റ് സീറ്റ് വിവാദം കനത്ത തിരിച്ചടി ആയിരുന്നു പാർട്ടിക്ക് നൽകിയത്.

2009-ൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ കന്നി അങ്കം ജയിച്ചു കയറിയതെങ്കിൽ ബിജെപിയുടെ ശക്തമായ സ്വാധീനം മണ്ഡലത്തിൽ വർധിച്ചതും ഓ. രാജഗോപാലിന്റെ ജനപ്രീതി ഉയർന്നതും രണ്ടാം അങ്കത്തിൽ തരൂരിന് ചെറുതായി അടി പതറിയിരുന്നു. 15,000 വോട്ടുകകളുടെ ഭൂരിപക്ഷമാണ് രണ്ടാം അങ്കത്തിൽ തരൂരിന് നേടാനായത്. എന്നാൽ ഇക്കുറി മത്സരം ഒന്ന് കൂടി കൊഴുക്കാനാണ് സാധ്യത. ഒരു ചെറുവിഭാഗം കോൺഗ്രസ് പ്രവർത്തകർ ശശി തരൂരിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി കേന്ദ്ര നേതൃത്വത്തിന് ശശി തരൂരിലുള്ള വിശ്വാസം അദ്ദേഹത്തിനെ തുണയ്ക്കും. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ശശി തരൂർ തന്നെയായിരിക്കും കോൺഗ്രസ് സ്ഥാനാർഥി.

ദേശീയ നേതാവെന്ന നിലയിലറിയപ്പെടുന്ന ശശി തരൂരിനെ പ്രതിരോധിക്കാൻ ഇതോടെ സിപിഐ മലയാളി കൂടിയായ സിപിഐയുടെ ദേശീയ തലത്തിൽ പ്രവർത്തിച്ചുവരുന്ന ആനി രാജയെ ആണ് രംഗത്തിറക്കുക. മണ്ഡലം തിരിച്ചു പിടിക്കാൻ ഇത് സിപിഐയ്ക്ക് ശക്തി പകരുമെന്ന കാര്യത്തിൽ തർക്കമില്ല. സ്ത്രീകളുടെയും സാധാരണക്കാരുടെയും ശക്തമായ പിന്തുണ ആനി രാജയ്ക്ക് ഉള്ളതും ദേശീയതലത്തിൽ തന്നെ പലപ്പോഴും നിർണ്ണായക ശബ്ദമായി സാധാരണ ക്കാരുടെ ഇടയിൽ ആനി രാജ മാറിയിട്ടുള്ളതും പാർട്ടി പ്ലസ് പോയിന്റായി കണക്കാക്കുന്നു. മുന്‍പ്‌ പന്ന്യൻ രവീന്ദ്രൻ മത്സരിച്ച സീറ്റ് ആയിരുന്നെങ്കിലും ഇക്കുറി പന്ന്യൻ രവീന്ദ്രൻ മത്സരിക്കാൻ സാധ്യത ഇല്ലെന്നാണ് സിപിഐയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ദേശീയ തലത്തിൽ മൂന്നാം മുന്നണിയോ ബിജെപി വിരുദ്ധ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യ കക്ഷിയോ അധികാരത്തിൽ വന്നാൽ ശക്തമായ സാന്നിധ്യമായി പാർലമെന്റിൽ, അധികാരത്തിൽ ഇടത് പക്ഷത്തിന് നേതൃത്വം വേണമെന്നതും ആനി രാജയിലേയ്ക്ക് ഉള്ള നീളം കുറയുന്നുണ്ട്. കൂടാതെ സിപിഐയുടെ വനിതാ സ്ഥാനാർഥി എന്ന നിലയിലും ആനി രാജയ്ക്ക് പിന്തുണ ഏറെയാണ്.

സിപിഐയിൽ നിന്ന് മണ്ഡലം പിടിക്കാൻ സിപിഐഎം നേതൃത്വം പലതവണ ആലോചിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിട്ട് കൊടുത്തുള്ള ഒരു രാഷ്ട്രീയ നീക്ക് പോക്കിനും ഒരിക്കലും സിപിഐ തയ്യാറാവുകയില്ല.

എന്നാൽ ബിജെപിയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ കനത്ത ആത്മ വിശ്വാസമാണ് പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്. അതിനാൽ തന്നെ വിജയസാധ്യത ഏറെയുള്ള നേതാവിനെ രംഗത്തിറക്കി സീറ്റ് ഏത് വിധേനെയും നേടിയാൽ അത് കേരളത്തിൽ ബിജെപിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വാധീനമാകുമെന്ന കാര്യ ത്തിൽ തർക്കമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ച ഏക മണ്ഡലവും തിരുവനന്തപുരം ആയിരുന്നു. അതിനാൽ തന്നെ സുരേഷ് ഗോപിയെയോ കുമ്മനം രാജശേഖരനെയോ ഒരുവേള മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞെങ്കിൽ പോലും ബിജെപി പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയെയോ ബിജെപി രംഗത്തിറക്കാനാണ് സാധ്യത. 

Read Also  ശശി തരൂരിന്റെ പുസ്തകം, ദി ഹിന്ദു വേ പുറത്തിറങ്ങുന്നു

അതേസമയം ടി.പി. സെൻകുമാറും തിരുവനന്തപുരത്തെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഐഎസ്ആർഒ ചെയർമാൻ നമ്പി നാരായണനെ മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന ആലോചനകൾക്കി ടയിലാണ് സെൻകുമാർ നമ്പിനാരായണനെതിരെ പദ്മ അവാർഡുമായി ബന്ധപ്പെട്ട് രംഗത്ത് വന്നത്. എങ്ങനെയും തന്റെ സീറ്റ് സുരക്ഷിതമാക്കുക എന്നതിലേക്കാണ് സെൻകുമാറിന്റെ നീക്കം. എന്നാൽ സെൻകുമാറിനെ കടത്തിവെട്ടി നമ്പി നാരായണ നെ ബിജെപി ഇറക്കിയാൽ അത് സെൻകുമാറിനിൽക്കുന്ന തിരിച്ചടി കൂടി ആയി രിക്കും. ഇക്കുറി കൂടി സീറ്റ് നേടാനായില്ലെങ്കിൽ ബിജെപി ക്യാമ്പിൽ ഇനി പ്രതീക്ഷ കൾ വേണ്ട എന്നുള്ളതാണ് പാർട്ടിയെ ഏത് വിധേനെയും വിജയ സാധ്യതയുള്ള നേതാ വിനെ രംഗത്തിറക്കാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇക്കുറി തിരുവനന്തപുരം കാത്തിരിക്കുന്നത്.

പദ്മാ പുരസ്കാരങ്ങൾ താമര സമ്മാനങ്ങളായി മാറരുത്

അംബേദ്ക്കറുടെ പ്രതിമയാണ് ഞങ്ങൾക്കാവശ്യം വംശീയവാദിയായ ഗാന്ധിയുടേതല്ല; ഘാന സർവകലാശാല പ്രൊഫസർ ഒബതാല കംബോൺ

നെഹ്രുവിനും ഇന്ദിരയ്ക്കും ഭാരത രത്‌നയ്‌ക്ക്‌ ശുപാർശ നൽകിയതാര്?; സംഘപരിവാർ പ്രചാരണത്തിലെ വാസ്തവമെന്ത്?

നോട്ട് നിരോധനം രാജ്യത്തെ കാഴ്ചയില്ലാത്തവരുടെ ജീവിതത്തെ തകിടം മറിച്ചതെങ്ങനെ?

ജവഹർ നവോദയ വിദ്യാലയങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ നീക്കം

 

Leave a Reply

Your email address will not be published.