Wednesday, June 23

ബിനീഷിൻ്റെ ബിനാമിയാണ് അനൂപ് മുഹമ്മദെന്ന് ഇ ഡി റിപ്പോർട്ട്

ബംഗലുരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കഴിഞ്ഞ ദിവസം ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്  മയക്കുമരുന്ന് കേസിൽ പ്രതിയായ  അനൂപ് മുഹമ്മദെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ഇതു സംബന്ധിച്ച ഇ.ഡി. റിപ്പോർട്ട് പുറത്തായി. ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുവേണ്ടി ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഇ.ഡി. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.

ബംഗലുരു പരപ്പന അഗ്രഹാര ജയിലിലാണ് മയക്കുമരുന്നു കേസിൽ പ്രതിയായ അനൂപ് മുഹമ്മദ് കഴിയുന്നത്. അനൂപിനെ ഇ.ഡി. 17-ാം തിയതി മുതൽ 21വരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇ ഡിയുടെ ചോദ്യം ചെയ്യലിൽ നിർണായകമായ ചില വിവരങ്ങൾ പുറത്തായി. ബെംഗളൂരുവിൽ താൻ നടത്തിയിരുന്ന റെസ്റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് മൊഴി നൽകിയിട്ടുണ്ട്.  അനൂപിന്റെ ബിസിനസുകളാണ് ബിനാമിയായി താൻ ചെയ്യുന്നതെന്നും ബിനീഷ് പറയുന്നതെന്തും താൻ ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്നും മൊഴിയിലുള്ളതായി  ഇ.ഡി. റിപ്പോർട്ടിലുണ്ട്.

ബിസിനസ്സ് സംബന്ധയായ വൻ സാമ്പത്തിക ഇടപാടുകൾ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. ഇക്കാര്യം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയോടും ഇഡിയോടും മുഹമ്മദ് അനൂപ് സമ്മതിക്കുന്നുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

അനൂപുമായുള്ള വിശദാംശങ്ങൾ അറിയാനാണ് ആറാം തിയതി ബിനീഷിനെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഇ.ഡി. പറയുന്നു. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് അനൂപ് മുഹമ്മദുമായി ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു.

Spread the love
Read Also  ബാഗ്ലൂർ 'പ്രേതങ്ങൾ' പോലീസ് കസ്റ്റഡിയിൽ