Monday, January 24

ലോകത്തിലെ ഏറ്റവും പ്രായമേറിയ ബാർബർ…

ചരിത്രം രചിക്കുമ്പോൾ രാഷ്ട്രത്തലവന്മാരും സെലിബ്രിറ്റികളും കൊലപാതകികളും കാണും എന്നാൽ ഒരു ബാർബർ!..അതെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബാർബർ ക്യാമറയ്ക് മുൻപിലെത്തുന്നു. നൂറ്റിയേഴു വയസുണ്ട് അദ്ദേഹത്തിനിപ്പോൾ. എന്നാൽ പിന്നെ നൂറ്റിയേഴു വയസുള്ള ഒരപ്പുപ്പൻ്റെ ചിത്രമെന്നു പറഞ്ഞാൽപ്പോരെ എന്നൊരു മറുചോദ്യമുണ്ടാകാം. അതിനുത്തരം ഈ മനുഷ്യൻ ഇപ്പോഴും തൻ്റെ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കുന്നുവെന്നതാണ്. മുൻപിലെ കസാരയിലിരുന്നു മുടിമുറിക്കപ്പെട്ട പലരും ഇന്നു ലോകത്തില്ല പക്ഷെ ഈ അപ്പുപ്പൻ ഇപ്പോഴും ലൈവാണ് ഗിന്നസ് വേൾഡ് റിക്കോർഡിൽ കയറിപ്പറ്റിയിട്ടുണ്ട് ഇദ്ദേഹം.

ചിത്രമെടുത്ത് ചരിത്രത്തിലേക്ക് കയറിയത് ജയിംസ് ഫെറെരയെന്ന ഫോട്ടോഗ്രാഫറായിരുന്നു.ഇപ്പോഴും അദ്ധ്വാനിക്കും സ്വന്തമായി ഡ്രൈവ് ചെയ്യും പച്ചക്കറികൾ വാങ്ങിക്കൊണ്ട് വരുന്നു എല്ലാം ചെയ്യുന്നു ആൻ്റണി മാൻസിനെല്ലിയെന്ന ഈ മുത്തശ്ശൻ.

ജയിംസിനിങ്ങനെ ഒരു ബാർബറുടെ ഫോട്ടോ ഷോട്ട് വേണമെന്നുതോന്നാനും കാരണമുണ്ട് .അത് ജയിംസിൻ്റെ പിതാവും ഒരു ബാർബർ ആയിരുന്നെന്നുള്ളതാണ്.

ആൻ്റണിയെ കൂട്ടിക്കൊണ്ട് വന്നതും ജയിംസിൻ്റെ അച്ഛനായ ഫ്രാങ്ക് ഫെറെരയായിരുന്നു.കാറിൽനിന്നും ഫെറാരെയേക്കാൾ മുന്നേ ഇറങ്ങിയത് ആൻ്റണിയായിരുന്നുവെന്നു ജയിംസ് പറയുന്നു.

ജീവിതം എങ്ങനെ എന്നെ ചോദ്യത്തിന് അൻ്റണിനൽകുന്ന ഉത്തരം.എൻ്റെ ഒരു നൂറ്റാണ്ട് ജീവിതം കൊണ്ടെനിക്കു പറയാനുള്ളത്… കുടിയില്ല… വലിയില്ല… ടെലിവിഷൻ അങ്ങനെ കാണില്ല…പിന്നെ എപ്പോഴും സജ്ജീവമായിരിക്കുക.അത്രതന്നെ

 

 

 

1911 ൽ ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ചു കുടുംബത്തോടൊപ്പം 1919 ൽ യു എസിലെത്തിയ ആൻ്റണി മാൻസിനെല്ലി ന്യൂയോർക്കിൽ താമസിക്കുന്നു.

ഇത് ആൻ്റണിയുടെ കർമ്മരംഗം

 

Spread the love