Wednesday, June 23

15 ഭാഷകളിലേക്ക് സി എ എ വിരുദ്ധ കവിത പരിഭാഷപ്പെടുത്തിയതായി അറസ്റ്റിലായ കവി സിറാജ് ബിസരള്ള

എല്ലാവരും അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെകുറിച്ച് ബോധവാന്‍മാരാകുന്ന ഏതൊരു വ്യക്തിയും ആളുകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നവര്‍ക്കെതിരെ ഇപ്പോള്‍ ശബ്ദിക്കണമെന്നും പൗരത്വ പ്രതിഷേധത്തിന്റെ ഭാഗമായി കവിത എഴുതിയതിനു അറസ്റ്റിലായ സിറാജ് ബിസരള്ളി പറഞ്ഞു

”പൗരത്വനിയമത്തിനെതിരെ ഞാനെഴുതിയ കവിതയില്‍  ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ സംഘടനയുടെയോ പേര് കവിതയില്‍ പരാമര്‍ശിച്ചിട്ടില്ല”, കോപ്പല്‍ ജില്ലയിലെ ഭാഗ്യനഗര സ്വദേശിയായ ബിസറലി പറഞ്ഞു.

പൗരത്വപ്രതിഷേധത്തിന്റെ ഭാഗമായി എഴുതിയ കവിതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സിറാജ് ബിസരള്ളിക്കും സാംസ്‌കാരിക മേള സംഘടിപ്പിച്ച ജില്ലാ ഭരണകൂടത്തിനും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

”ഞാന്‍ സര്‍ക്കാര്‍ വേദി ദുരുപയോഗം ചെയ്തുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള അവകാശമുണ്ട്. ഇതിന് മുമ്പ് ഇത്തരമൊരു സെന്‍സര്‍ഷിപ്പ് ഉണ്ടായിട്ടില്ല, ”കന്നഡ ചാനലിന്റെ ജില്ലാ റിപ്പോര്‍ട്ടര്‍ കൂടിയായ ബിസറലി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ കവിത എഴുതിയതിന്റെ പേരില്‍ കവിയെ അറസ്റ്റ് ചെയ്ത സംഭവത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍വെച്ച് ആ കവിത ചൊല്ലിയായിരുന്നു അദ്ദേഹം എഴുത്തുകാരന്റെ അറസ്റ്റിനെതിരെ കുമാരസ്വാമി രംഗത്തെത്തിയത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് തന്റെ കവിത എച്ച്.ഡി കുമാരസ്വാമി നിയമസഭയില്‍ ചൊല്ലിയ കാര്യം താനറിഞ്ഞതെന്നും അദ്ദേഹം അങ്ങനെ ചെയ്തതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ബിസറലിയുടെ പ്രതികരണം. സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിഫലിപ്പിക്കേണ്ടത് ഒരു എഴുത്തുകാരന്റെ ഉത്തരവാദിത്തമാണെന്നും അത് മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ കവിത 15 ലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ചെയ്തു. ഫലത്തില്‍, കവിത കവിയേക്കാള്‍ വലുതായിരിക്കുന്നു. – സിറാജ് ബിസരള്ളി പറഞ്ഞു.

‘എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക’ എന്ന കവിത എഴുതിയതിനാണ് സിറാജ് ബിസറലിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. 

കവിത ഇങ്ങനെ തുടങ്ങുന്നു:

‘ എപ്പോഴാണ് നിങ്ങളുടെ രേഖകള്‍ ഹാജരാക്കുക?
ആധാറിനും റേഷനും വേണ്ടിയുള്ള ക്യൂവിനിടയില്‍ ,
വിരലടയാളങ്ങള്‍ക്കും സെര്‍വറുകള്‍ക്കും വേണ്ടി
ഭ്രാന്തമായി പരതുമ്പോള്‍,
രേഖകള്‍ക്കായി ആളുകള്‍ ജീവന്‍ കൊടുക്കുമ്പോള്‍,
ഇവ ആവശ്യപ്പെടുന്ന നിങ്ങളുടെ രേഖകള്‍ എവിടെയാണ്?’

കവിത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതിനു രാജബാക്സി എന്ന മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റു ചെയ്തിരുന്നു. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ബുധനാഴ്ചയാണ് ഇരുവര്‍ക്കും കോടതി ജാമ്യം നല്‍കിയത്.

പൗരത്വഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ ശക്തമായി വിമര്‍ശികൊണ്ടാണ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ബിസറലിയുടെ കവിത നിയമസഭയില്‍ വായിച്ചത്.

ഏതാനും ചില സംഘടനകളെ പ്രീതിപ്പെടുത്താനായി ചീത്തപ്പേര് ഉണ്ടാക്കരുതെന്ന് യെദിയൂരപ്പയോട് കുമാരസ്വാമി പറയുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. സ്വയപ്രയത്നത്തിലൂടെയാണ് താങ്കള്‍ ഇന്നീ കാണുന്ന നിലയിലെത്തിയത്. മറ്റാരേയും പ്രതീപ്പെടുത്താനല്ല താങ്കളിവിടെ നില്‍ക്കുന്നത്. അതിന് ശ്രമിക്കുകയും ചെയ്യരുത്. ആറ് കോടി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത് ,” കുമാരസ്വാമി പറഞ്ഞു.

Read Also  വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ ജോണി പ്ലാത്തോട്ടത്തിന്റെ കവിത

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply