Saturday, August 8

പൗരത്വഭേദഗതി വിരുദ്ധസമരം, മദ്രാസ് സർവ്വകലാശാല കാമ്പസിൽ പോലീസ് ; യൂണിവേഴ്സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചു

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ദക്ഷിണേന്ത്യൻ സർവ്വകലാശാലകളിലേക്കും വ്യാപിക്കുന്നു. സി എ ബിക്കെതിരെ മദ്രാസ് സർവ്വകലാശാലയിൽ വിദ്യാർഥിപ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് സർവ്വകലാശാല കാമ്പസിൽ പോലീസ് പ്രവേശിച്ചു. വിദ്യാര്‍ത്ഥി സമരം തുടരുന്ന പശ്ചാത്തലത്തില്‍ പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് മാറ്റിയേക്കും. സർവ്വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചതായി അധികൃതർ പത്രക്കുറിപ്പിറക്കി.

ജാമിയ മിലിയ സർവ്വകലാശാലയിലും മറ്റ് വടക്കേ ഇന്ത്യൻ സർവ്വകലാശാലകളിലും പൗരത്വവിരുദ്ധസമരം രൂക്ഷ്മായതിനെത്തുടർന്ന് തേക്കേ ഇന്ത്യയിലെ വിദ്യാർഥിസമൂഹവും സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങുകയായിരുന്നു.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ പ്രതിഷേധം രാത്രിയിലും തുടരുമെന്നും ക്യാമ്പസ് വിട്ടു പുറത്തുപോകില്ലെന്നും വിദ്യാര്‍ത്ഥികൾ വ്യക്തമാക്കി. 

മദ്രാസ് ഐ ഐ ടിയിലും  പൗരത്വവിരുദ്ധസമരം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഐ ഐ ടി കാമ്പസിൽ പ്രകടനം നടത്തുന്നതായാണു റിപ്പോർട്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ദേശീയ പൗരത്വഭേദഗതി ബിൽ ; ജാമിയ മിലിയ സർവ്വകലാശാലയിൽ സംഘർഷം

1 Comment

Leave a Reply