Thursday, July 2

യുദ്ധവിരുദ്ധവികാരം അലയടിക്കുന്ന അമേരിക്ക ; നവലോകത്തിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ

അമേരിക്കയെക്കുറിച്ചോ യു എസ് പൗരജനതയെക്കുറിച്ചോ ചിന്തിക്കുമ്പോൾ ആദ്യം കടന്നുവരുന്നത് അതിഭയാനകമായ ആയുധങ്ങളുടെയും യന്ത്രത്തോക്കുകളുടെയും ഒരു ചിത്രമായിരിക്കും ഏവരുടെയും മനസ്സിൽ. ശത്രുവെന്നു തോന്നുന്ന ഏതെങ്കിലും ഒരു അയൽരാജ്യത്തെ ആക്രമിക്കുകയോ അത്തരം യുദ്ധവാർത്തകൾ പെന്റഗണിൽ നിന്ന് സംപ്രേഷണം ചെയ്യുകയെന്നാൽ അത് അവരെ ഹരം പിടിപ്പിക്കുന്നതായിരുന്നു. എതിരാളികളുടെ രാജ്യത്തിന്റെ അതിർത്തികളെ ഭേദിച്ച് മുന്നേറുന്നതിനുവേണ്ടിയും ബോംബാക്രമണങ്ങളിലൂടെ നിലം പരിശാകുന്നതിനായും അവർ തെരുവുകളിൽ പ്രകടനം നടത്തിയിരുന്നു.

എന്നാൽ അപരിഷ്കൃതസമൂഹമെന്ന മുദ്രകുത്തിയിരുന്ന ഒരു ജനതയിൽ ഇന്നാണ് അതുയർന്നുവന്നത്. മേൽ സൂചിപ്പിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായി അമേരിക്കയിൽനിന്നും ഒരു പുതിയ സംസ്കാരം വളർന്നുവരുന്നതിന്നട്ടെ സൂചനയാണ് കഴിഞ്ഞ ദിവസം യു എസ് തെരുവുകളിൽ കാണാൻ കഴിഞ്ഞത്. ഇറാനെതിരെയുള്ള സൈനിക നപടികളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങളാണ് ന്യൂയോര്‍ക്ക് തെരുവുകളില്‍ പ്രതിഷേധം നടത്തിയത്.

 ഇറാന്റെ റെവലൂഷ്യണറി ഗാര്‍ഡ് തലവനായ ഖാസിം സുലൈമാനിയ കൊലപ്പെടുത്തിയതിനോട് അമേരിക്കയിലെ പൗരസമൂഹം ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരി മൂന്നാം തീയതിയാണ് അദ്ദേഹത്തെ ഡ്രോൺ ആക്രമണത്തിലൂടെ യു എസ് സൈന്യം വധിച്ചത് 

ഒരു രാജ്യത്തോടും യുദ്ധം ചെയ്യുക എന്നത് ഞങ്ങളുടെ നയമല്ല, ഇറാനോട് യുദ്ധമില്ലെന്ന് പ്രഖ്യാപിക്കുക, ഇറാനുമായുള്ള യുദ്ധത്തിനുള്ള അനുമതി നല്‍കരുത്, ഞങ്ങള്‍ സമാധാനം തെരഞ്ഞെടുക്കുന്നു,യുദ്ധത്തിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഇറാനുമായി യുദ്ധമരുത് എന്നാവശ്യപ്പെട്ട് 360 ല്‍ അധികം റാലികളാണ് രാജ്യവ്യാപകമായി നടന്നത്

പ്രതിഷേധക്കാരിൽ മുന്നിൽ നിന്ന് ബാനർ പിടിച്ച ഒരാൾ പറഞ്ഞു ” ഞങ്ങള്‍ ഇറാനെതിരെയും ലോകജനതയ്ക്കെതിരെയുമുള്ള യുദ്ധത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്.”

ഇത് ഇറാനുവേണ്ടിയല്ല, സമാധാനത്തിനു വേണ്ടിയുള്ള പുതിയ സൂചനയായാണ് കാണുന്നത്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും യുവാക്കളും വിവിധനഗരങ്ങളിൽ മുൻകൈ എടുത്ത് സമാധാനത്തിനുവേണ്ടി തെരുവുകളിൽ ഇറങ്ങുകയായിരുന്നു. ഇറാനെതിരായ സൈനിക നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് പ്രമേയം പാസാക്കിയിട്ടുണ്ട്.

യു എസിലെ ഡെമോക്രാറ്റ് അംഗങ്ങൾ ഡൊണാൾഡ് ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രമേയം പസ്സാക്കിയത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇറാഖിലെ യു എസ് എംബസിയിലേക്കു റോക്കറ്റാക്രമണം ; സ്ഥിരീകരിക്കാതെ പെന്റഗൺ

1 Comment

Leave a Reply