ഹിന്ദുത്വ അസഹിഷ്ണുതയുടെ പ്രധാന വിമർശകനും ഹിന്ദി സിനിമ സംവിധായകനുമായ അനുരാഗ് കശ്യപ് അദ്ദേഹത്തിന്റെ ട്വീറ്റർ അക്കൗണ്ട് പിൻവലിച്ചിരിക്കുന്നതായി അറിയിക്കുന്നു. അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്യുന്നതിനുമുമ്പ് തന്നെ അതിന്റെ കാരണവും കശ്യപ് സൂചിപ്പിക്കുന്നു.
”നിങ്ങളുടെ മാതാപിതാക്കന്മാർക്കു നിരന്തരമായി ഫോൺ കോളുകൾ വരികയോ മകൾക്ക് ഓൺലൈൻ ഭീഷണി വരികയോ ചെയ്യുന്നുവെങ്കിൽ അവർ സംഭാഷണത്തിന് തയ്യാറല്ല.എന്ന് മനസിലാക്കണ”മെന്നായിരുന്നു കുറിപ്പ്
”ഈ പുതിയ ഇന്ത്യയിലെ ലക്ഷ്യമില്ലാതെ വളരുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നുവെന്നുംഅവർക്കു എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ”യെന്നും കുറിപ്പിൽ തുടരുന്നുണ്ട്.വളരെ വികാരപരമായ ഭാഷയിലാണ് അദ്ദേഹം അവസാന ട്വീറ്റ് അവസാനിപ്പിക്കുന്നത്. ജയ് ശ്രീരാം വിളിയിലൂടെ ദളിതുകൾക്കും മുസ്ലിമുകൾക്കു നേരെ ഉയരുന്ന സംഘപരിവാർ ഭീഷണിക്കെതിരെ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെ നാല്പത്തിയൊൻപതു പേർ ഒപ്പിട്ട കത്തിൽ ഒരു പ്രധാന അംഗം കൂടിയായിരുന്നു കശ്യപ്. ഈയിടെ ആർട്ടിക്കിൾ 370 സംബന്ധിച്ചും അനുരാഗ് കശ്യപ് കേന്ദ്രമന്ത്രിസഭയെ നിശിതമായി വിമർശിച്ചിരുന്നു.
”ഒരു മനുഷ്യൻ 1200000000 പേരുടെ നന്മ എന്തെന്ന് ചിന്തിക്കാൻ തനിക്കാണ് അവകാശമെന്നും പറയുകയും അതുനടപ്പാക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഭയം ജനിപ്പിക്കുന്ന സംഗതി” എന്നായിരുന്നു ആർട്ടിക്കിൾ 370 റദ്ദുചെയ്തതിനെപ്പറ്റി അദ്ദേഹം പറഞ്ഞത്.

Read Also  ഇനി ഇന്ത്യയിൽ പാടേണ്ട ബോളി വുഡ് ഗായകൻ മിക സിംഗിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here