Wednesday, January 19

സാലറി ചലഞ്ചില്‍ സര്‍ക്കാരിനു തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളി

സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കുന്നത്  റദ്ദാക്കിയ ഹൈക്കോടതി വിധി  സുപ്രീംകോടതി  ശരിവച്ചു. സാലറി ചലഞ്ച് സംബന്ധിച്ച ഹൈക്കോടതി വിധിയിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍  തള്ളുകയായിരുന്നു.

ജനങ്ങളുടെ വിശ്വാസം തേടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു കോടതി നിരീക്ഷിച്ചു. സാലറി ചലഞ്ചിനു സമ്മതമുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന് കോടതി നിര്‍ദ്ദേശിച്ചു.  

കേരളം നേരിട്ട മഹാപ്രളയത്തെ  തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള  സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഒരു വിഭാഗം സര്‍വ്വീസ് സംഘടനകള്‍ കോടതിയെ സമീപിച്ചത് 

Spread the love
Read Also  വസുധേന്ദ്ര: ഇരട്ട ജീവിതം നയിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരെ വഴി നടത്തിയ കന്നട എഴുത്തുകാരന്‍

Leave a Reply