കോൺഗ്രസിന് ഇത് തിരിച്ചടികളുടെ കാലമാണ് ദേശീയ ബദലുയർത്തി ബി ജെ പി യെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിലും അവരെ ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നത് നേതാക്കളെ പിടിച്ചു നിർത്തുന്നതിലാണ് തമിഴ്നാട്ടിൽ നിന്നും ഖുശ്ബുവിന് പിന്നാലെ ഇപ്പോൾ അവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ദേശീയ വക്താവുകൂടിയായ അപ്സര റെഡ്ഡി കോൺഗ്രസ് വിടുകയാണ്. മഹിളാ കോണ്‍ഗ്രസിലെ ആദ്യ ട്രാന്സ്ജെന്റര് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അപ്സര. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച അവര്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ ചേര്‍ന്നു പ്രവർത്തിക്കുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം എന്നിവരുടെ സാന്നിധ്യത്തില്‍ അപ്സര എഐഎഡിഎംകെ അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അപ്സര റെഡ്ഡി പറഞ്ഞു. ഹൈക്കമാന്റ് രാഷ്ട്രീയമാണ് കോണ്‍ഗ്രസില്‍. തമിഴ്നാട്ടില്‍ തീരെ വിലപ്പോകാത്ത രാഷ്ട്രീയമാണിത്. ദേശീയ നേതാക്കളാണ് എല്ലാം നിയന്ത്രിക്കുന്നത്. പ്രാദേശിക നേതാക്കള്‍ക്ക് പ്രസക്തിയില്ലെന്നും അപ്സര റെഡ്ഡി പറഞ്ഞു. രാജി വയ്ക്കാന്‍ കാരണം ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടു കാര്യമില്ല. അതു ബോധ്യമായതിനാലാണെന്നുമവർ അറിയിച്ചു..