പലസ്തീനിന്റെത് ആഗോളതലത്തിൽ പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണെന്ന് പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടി ആവശ്യപ്പെട്ടു. ഈജിപ്തിലെ ഷാരം ഷെയ്ഖിലാണ് പ്രഥമ അറബ് യൂറോപ്യൻ ഉച്ചകോടി നടക്കുന്നത്. പലസ്തീന്‍ വിഷയത്തിന് അര്‍ഹമായ പരിഗണന നല്‍കാത്തതും പരിഹരിക്കപ്പെടാത്തതുമാണ് മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അഭിപ്രായപ്പെട്ടു. വിഷയത്തെ പലസ്തീന്‍ ജനതയുടെയും അറബ് രാജ്യങ്ങളുടെയും മാത്രം പ്രശ്‌നമായി കാണരുതെന്നും അമീര്‍ ആവശ്യപ്പെട്ടു.

നിലവില്‍ സുരക്ഷ, സമാധാനം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ വിഷയ ങ്ങളുമായും ബന്ധപെട്ടു പലസ്തീനിൽ പലതരം ഭീഷണികള്‍ ശക്തമാണ്. കൂടാതെ ഭീകരവാദവും തീവ്രവാദവുമാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍. പലസ്തീൻ പ്രശ്നം അറബ് രാജ്യങ്ങൾ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ സാധിക്കുന്ന ഒന്ന ല്ലെന്നും ശാശ്വത പരിഹത്തിനും സമാധാനം കൈവരിക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര സമൂഹങ്ങളുടെയും സഹായവും പിന്തുണയും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും കുവൈത്ത് അമീര്‍ അഭിപ്രായപ്പെട്ടു.

Read Also  മാതാപിതാക്കള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശന വിസ കുവൈത്ത് അനുവദിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here