Sunday, January 16

സൗദി എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു

എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സൗദി അറേബ്യ. അടുത്ത മാസംമുതല്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടാന്‍ സൗദി തീരുമാനിച്ചത്.

വിപണിയില്‍ ആവശ്യം വര്‍ധിച്ചതോടെ വില വീപ്പയ്ക്ക് 80 ഡോളര്‍ കടന്നു. 2015-ന് ശേഷം ആദ്യമായാണ് വില 80 ഡോളറിന് മുകളിലെത്തുന്നത്.അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ ഇറാനില്‍ നിന്നുള്ള അസംസ്‌കൃതഎണ്ണ ഇറക്കുമതി ചില രാജ്യങ്ങള്‍ നിര്‍ത്തിയിരുന്നു. ഇതും വിപണിയില്‍ ആവശ്യം വര്‍ധിപ്പിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.കൂടാതെ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

ഇതും കണക്കിലെടുത്താണ് ഈ മാസം മുതല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിദിനം 1.7 കോടി വീപ്പ അസംസ്‌കൃതഎണ്ണ സൗദിയില്‍ ഉത്പാദിപ്പിക്കും. അടുത്ത മാസം മുതല്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

Spread the love
Read Also  സൗദി അറേബ്യ എണ്ണ ഉത്പാദനം കുറയ്ക്കുന്നു

Leave a Reply