Monday, January 17

അരവിന്ദ് കേജ്‌രിവാൾ സമരം അവസാനിപ്പിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണ്ണറുടെ വസതിയിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നേരത്തെ ഹൈക്കോടതി കെജ്രിവാളിനെ ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ കേജരിവാളിന് ആരാണ് അനുവാദം നല്‍കിയതെന്നും, കേജരിവാളിന്റെ പ്രതിഷേധത്തെ സമരമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും കോടതി വിമർശിച്ചിരുന്നു. 9 ദിവസമായി തുടർന്ന് വന്ന സമരമാണ് ഇന്ന് അവസാനിപ്പിച്ചത്.

ഉദ്യോഗസ്ഥരും സർക്കാരുമായി ചർച്ച നടത്തണമെന്ന് ഗവർണ്ണർ നിർദ്ദേശിച്ചിരുന്നു. ഗവർണ്ണറുടെ നിർദ്ദേശത്തെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Spread the love
Read Also  മോദിയേക്കാൾ ആയിരം മടങ്ങ് മെച്ചമായിരുന്നു മൻമോഹൻസിംഗ് എന്ന് അരവിന്ദ് കെജ്‌രിവാൾ

Leave a Reply