Monday, January 24

സഹാറ- ബിര്‍ലയുടെയും റഫേലിന്‍റെയും നാല് ഫയലുകള്‍ കാണിച്ചാല്‍ മോദി ജയിലിലാവുമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി ഗവണ്മെന്‍റിന്‍റെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ 400 ഫയലുകള്‍ സൂക്ഷ്മ പരിശോധന ചെയ്ത നടപടിയെ  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പരിഹസിക്കുകയുണ്ടായി. സഹാറ-ബിര്‍ലയും റഫേലും ഉള്‍പ്പെടുന്ന നാല് ഫയലുകള്‍ കേന്ദ്ര ഗവണ്മെന്‍റിന് കാണിക്കാമോ എന്നാണ് കെജ്‌രിവാളിന്‍റെ ചോദ്യം.

ക്രമക്കേടുകള്‍ കണ്ടെത്താനായി കേന്ദ്രം 400 ഫയലുകള്‍ എടുത്ത് പരിശോധിച്ചു. പക്ഷെ ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സത്യസന്ധതയുടെ അംഗീകാരം നല്കി. സഹാറ-ബിര്‍ലയുടെയും റഫേലിന്‍റെയും നാല് ഫയലുകള്‍ കേന്ദ്രത്തിന് കാണിക്കാമോ എന്നാണ് മോദിയോട് ചോദിക്കാനുള്ളത്. അങ്ങനെയെങ്കില്‍ അദ്ദേഹം ജയിലഴിയിലാവും. എന്നാണ് കെജ്‌രിവാള്‍ മോദിയെ വെല്ലു വിളിക്കുന്നത്. ഡല്‍ഹി ഗവണ്‍മെന്‍റിന് മേലുള്ള കേന്ദ്രത്തിന്‍റെ ആധിപത്യത്തെയും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.

ആം ആദ്മി പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് കെജ്‌രിവാള്‍ മോദിയെ വെല്ലു വിളിച്ചത്.

 

 

 

 

Spread the love
Read Also  PavanayiModiAyi is trending on Twitter; story behind 'Pavanayi' is here

Leave a Reply