Wednesday, June 23

അരി ബെൻ കനാൻ അല്ല നെതന്യാഹു ; നഷ്ടമാകുന്നത് മനുഷ്യത്വത്തിൻ്റെ ചരിത്രം

 

ആദ്യമേ തന്നെ സൂചിപ്പിക്കട്ടെ, ഇസ്രായേലിന്റെ ഗാസയ്ക്ക് മുകളിലുള്ള ഭീകരമായ ആക്രമണം എല്ലാ ന്യായമായ പരിധികളെയും മറികടക്കുന്നുവെന്നു മനസിലാക്കേണ്ടതാണ്.ഇത് തന്നെയാണ് പ്രതികാരത്തിന്റെ പരിധിയെ നിശ്ചയിക്കുന്നതും. ഒന്നോർക്കുക.അരി ബെൻ കനാൻ അല്ല ബിൻ‌യമിൻ നെതന്യാഹു

നാസി ജർമ്മനിയുടെ വ്യവസ്ഥാപിത നിർമ്മിതിയായിരുന്ന ജൂത ഉന്മൂലനം എന്ന പദ്ധതി ഉൾപ്പെടെ യഹൂദരായ മനുഷ്യർ അനുഭവിച്ച നിരവധി ദുരന്തങ്ങളും വീരഗാഥകളും നിറഞ്ഞ നിയത സ്വഭാവവുമുള്ള ഒരു ജനതയായി ഇസ്രായേലികളുടെ ചരിത്രം നിലനിൽക്കുന്നു..

ചരിത്രത്തിൽ അതു കൊണ്ടു തന്നെ ഇസ്രായേൽ ഭരണകൂടത്തിന്റെ സ്ഥാപനം ഒരു പുതിയ രാഷ്ട്രത്തിന്റെ വാഗ്ദാനമാണ് നൽകിയത്. അവർ മുൻ അനുഭവങ്ങളാൽ പ്രകോപിതരാകുകയും അതേ സമയം തന്നെ അന്നത്തെ സ്ഥാപക നേതാക്കൾ ഉയർത്തിയ ആദർശവാദത്താൽ പ്രചോദിതരാകുകയും ചെയ്തിരുന്നു. ഈ ആദർശപരമായ കാരണങ്ങൾ തന്നെയാണ് ഇസ്രായേലിനെ അംഗീകരിച്ച ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യയെ അന്ന് പ്രേരിപ്പിച്ചത്.

‘അഷ്‌കെനാസിം’ എന്നറിയപ്പെടുന്ന യൂറോപ്യൻ ജൂതന്മാരിൽ നിന്ന് ഉരുത്തിരിഞ്ഞ ഇസ്രായേൽ നേതൃത്വത്തിന്റെ ആദ്യ തലമുറ പൊതുവെ ലിബറലും പുരോഗമനവാദികളുമായിരുന്നു. ആദ്യകാല ഇസ്രായേലിൽ ഇത് പ്രത്യക്ഷമായിരുന്നു. കൃഷി രംഗത്ത് പോലും കിബ്ബൂട്ട് (പങ്കിടൽ) രീതിയിൽ സംഘടിപ്പിച്ച സഹകരണ രീതിയിലായിരുന്നു, ഇതാകട്ടെ ഒരുസാമുദായിക ജീവിതശൈലിയും ഉൾക്കൊള്ളുന്നതും ആയിരുന്നു.

ഇസ്രായേലിന്റെ സ്ഥാപക പിതാവ് ഡേവിഡ് ബെൻ ഗുരിയോന്റെ നേതൃത്വത്തിലുള്ള ലേബർ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടിത്തറയായിരുന്ന ലേബർ യൂണിയൻ (ഹിസ്റ്റാഡ്രട്ട് ) ഒരേ സമയം ഇസ്രായേലിന്റെ ഏറ്റവും വലിയ തൊഴിലുടമയും അതേപോലെ ആഭ്യന്തര ഗതാഗതം, ക്ഷീര, നിർമാണ, സേവന മേഖലകളിൽ ഭൂരിഭാഗവും സ്വന്തമാക്കിയിരുന്നു. അതായത് ഒരു പുരോഗമന, സോഷ്യലിസ്റ്റ്, ജനാധിപത്യ രാഷ്ട്രമായി മാറാനായിരുന്നു ഇസ്രായേൽ ഉദ്ദേശിച്ചത്. അത് ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാവുന്നതാണ്.

അസ്തിത്വത്തിന്റെ ആദ്യ വർഷങ്ങളിൽ ഇസ്രായേൽ പരമ്പരാഗതമായി പറഞ്ഞു കേട്ട വീരേതിഹാസ മനോഭാവത്തെ എതിർത്തിരുന്നു.,
എന്നാൽ, ലിയോൺ ഉറിസിനെപ്പോലുള്ള നിരവധി എഴുത്തുകാർ ഇസ്രായേൽ ജനതയുടെ സാഹിത്യത്തിലൂടെ ചില വീരഗാഥകൾ സൃഷ്ടിച്ചു കൊണ്ടുമിരുന്നു. അദ്ദേഹത്തിൻ്റെ മാസ്റ്റർപീസായ Exodus 1957 ൽ ഒരു സെൻസേഷനായി മാറി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1948 ൽ ഇസ്രായേൽ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടതുവരെയുള്ള യൂറോപ്യൻ ജൂതന്മാരുടെ വിശദവും വീരോചിതവുമായ ഒരു ചരിത്രമായിരുന്നു ആ പുസ്തകം.

Exodus അതേ സമയം , ഹൃദയസ്പർശിയായ പ്രണയകഥയും കൂടിയായിരുന്നു. ഒരു ഇസ്രായേലി സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ആരി ബെൻ കാനൻ യഹൂദ രാഷ്ട്രത്തിനായി നടത്തുന്ന പോരാട്ടവും കാനന്റെ പോരാട്ടത്തിൽ ചേരുന്ന അമേരിക്കൻ നഴ്‌സായ കിറ്റി ഫ്രീമോണ്ടും തമ്മിലുള്ള ഹൃദ്യമായ പ്രണയം കൂടി അതിലുണ്ടായിരുന്നു..

പിന്നീട് ഇത് , സംവിധായകനായ ഓട്ടോ പ്രെമിംഗർ ഒരു സിനിമയാക്കുകയും പോൾ ന്യൂമാൻ കാനനായി അഭിനയിക്കുകയും ചെയ്തിരുന്നു. ഹോളിവുഡ് ഒരു ജൂതനെ ഇത്രയും വീരോചിതമായ തലങ്ങളിൽ അവതരിപ്പിച്ചത് അന്ന് അതാദ്യമായിരുന്നു. ഈ പുസ്തകവും സിനിമയും ഇസ്രായേൽ പോരാളിയെ ആദർശാത്മക പരിവേഷമുള്ള ഒരു പുരാണ നായകനെപ്പോലെ മാറ്റിയെടുത്ത്.

Read Also  പശ്ചിമേഷ്യ സ്ഥിതി നിയന്ത്രണാതീതം ; ജനങ്ങൾ ഭൂഗർഭ അറകളിലൊളിക്കുന്നു

ആ ദിവസങ്ങളിൽ ഇസ്രായേലിൽ കാനനെപ്പോലെ നിരവധി പേരുണ്ടായിരുന്നു. ഇസ്രായേൽ പ്രതിരോധ സേനയുടെ മുന്നണിയിലുണ്ടായിരുന്ന എലൈറ്റ് സ്ട്രൈക്ക് ഫോഴ്സായ പാൽമാച്ചിന്റെ സ്ഥാപകർ മോഷെ ദയാൻ, ഹൈം ബാർ ലെവ്, എസർ വീസ്മാൻ, യിഗേൽ യാഡിൻ, യിത്ഷാക് റാബിൻ, യിഗൽ അലോൺ എന്നിവരെല്ലാം ഇസ്രയേലിൻ്റെ വീരപുരുഷന്മാരായിരുന്നു ഒരു വിധത്തിൽ ഇവരുടെ ഒരു പ്രോട്ടോടൈപ്പ് ആയി കനാനെ കണ്ടു.

എന്നാൽ ഇതിൽ യിഗൽ അലോണാണ് ഏറ്റവും ജനപ്രിയനായത്. 1980-ൽ അന്തരിച്ച അലോൺ 1936-ൽ വെറും 18 വയസ്സുള്ളപ്പോൾ ഒരു ഹഗാന ഫീൽഡ് കമാൻഡറായി ജീവിതം ആരംഭിക്കുകയും 1941 ൽ ഹഗാനയുടെ കമാൻഡോ സ്റ്റൈൽ സ്ട്രൈക്ക് യൂണിറ്റായ പാൽമാച്ചിന്റെ സ്ഥാപകരിലൊരാളായി മാറുകയും ചെയ്തു. 1948-ൽ ഒരു ലെഫ്റ്റനന്റ് ജനറലിനെ നിയമിച്ചുകൊണ് , തെക്ക് ഇസ്രായേൽ സേനയോട് നെഗേവിനെ ‘മോചിപ്പിയ്ക്കാൻ ആജ്ഞാപിച്ചു. war of Independence എന്നാണ് ഇതിനെ വിളിച്ചത്. 1950 ൽ അദ്ദേഹം ഐ.ഡി.എഫിൽ നിന്ന് വിരമിക്കുകയും ചെയ്ത

1960 ൽ അലോൺ ഓക്സ്ഫോർഡിലെ സെന്റ് ആന്റണീസ് കോളേജിൽ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് പഠിക്കുകയും. പിന്നീട് പൊതുജീവിതത്തിൽ പ്രവേശിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹം 1967 ൽ ഉപപ്രധാനമന്ത്രിയായി. ഫലസ്തീനികളുമായി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

1920 ൽ ജൂത യിഷുവിൻ്റെ രഹസ്യ സൈനിക സംഘടനയായി ഹഗാന സ്ഥാപിക്കപ്പെട്ടു, എന്നാൽ വിവിധ പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളുടെ വിരോധം കാരണം അത് മന്ദീഭവിച്ച ഒരു സംഘടനയായി മാത്രം നിലനിന്നു.അതേസമയം രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് നേതൃത്വത്തിൽ ജൂത ബ്രിഗേഡ് എന്ന നിലയിൽ യുദ്ധാനുഭവം നേടിയ പാൽമാച്ച് ഒരു സൈനികസംഘം എന്ന നിലയിൽ വളരെ മുന്നോട്ട് പോകുകയും ചെയ്തു.

പാൽമാച്ചിൽ ഒന്നാം തലമുറയിലെ ‘സാബ്ര’ അല്ലെങ്കിൽ പലസ്തീൻ വംശജരായ ഇസ്രായേലികളും ഉൾപ്പെട്ടിരുന്നു, അവർ നന്നായി അറബി സംസാരിക്കുന്നവരായിരുന്നു, ഇത് അറബ് ജനതയ്ക്കിടയിൽ മറഞ്ഞിരിക്കാനും അവർക്കെതിരെ മാരകമായ പാരമ്പര്യേതര യുദ്ധം നടത്താനുമുള്ള ശേഷി ഉണ്ടാക്കി.

ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ളവർ പാൽ മാച്ചിൻ്റെ പ്രവർത്തനം ശ്രദ്ധയോടെ പഠിക്കുകയും ,പിന്നീട് ബർമയിലെ പ്രശസ്തമായ ചിൻഡിറ്റ്സ് ബ്രിഗേഡിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ ഓർഡെ വിൻഗേറ്റ്, പാൽമാച്ചിൽ നിന്നാണ് താൻ പോരാട്ടകല പഠിച്ചതെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഒരു ക്രിസ്ത്യാനിയാണെങ്കിലും ജൂത പ്രസ്ഥാനത്തിൽ ചേരുകയും എത്യോപ്യയിൽ യുദ്ധം ചെയ്ത ബ്രിട്ടീഷ്-ഹഗാനയുടെ സ്പെഷ്യൽ നൈറ്റ് സ്ക്വാഡിനെ നയിക്കുകയും ചെയ്ത വിചിത്ര സ്വപ്ന സഞ്ചാരിയായിരുന്നു വിൻഗേറ്റ്.

ചരിത്രത്തിൽ പിന്നീട് ബ്രിട്ടീഷ് എസ്‌എ‌എസും യു‌എസ് പ്രത്യേക സേനയും നടത്തിയ പാരമ്പര്യേതര യുദ്ധങ്ങളും അഫ്ഗാനിസ്ഥാനിൽ ആധുനിക യുദ്ധ ബോംബർ വിമാനങ്ങളും നടത്തിയ ആഴത്തിലുള്ളതും കൃത്യവുമായ വ്യോമാക്രമണങ്ങളും ഇസ്രായേലിൻ്റെ പ്രചോദനത്തിൽ നിന്നും രൂപം കൊണ്ടതായിരുന്നു..

അന്ന് ചിൻഡിറ്റ്സ് ബ്രിഗേഡ് രൂപീകരിച്ച മൂന്ന് ബറ്റാലിയനുകളിൽ, 2/4 ഗൂർഖ റൈഫിൾസ് ഇപ്പോഴും ഇന്ത്യൻ സൈന്യത്തിനൊപ്പമുണ്ട്, 1901 ൽ നൈനിറ്റാളിൽ ജനിച്ച വിൻഗേറ്റ് 1944 ൽ മണിപ്പൂരിൽ വച്ചാണ് മരണമടഞ്ഞത്.

Read Also  ഹൃദയം നുറുങ്ങുന്ന കളി ; ഇസ്രയേൽ നഷ്ടപ്പെടുത്തിയ, കാലില്ലാത്തവരുടെ ഫുഡ്ബോൾ

ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ ഡി എഫ് ) വീര പരിവേഷം ഇപ്പോൾ ഏറ്റവും പുതിയ ആയുധങ്ങളും യുഎസിന്റെ അചഞ്ചലമായ പിന്തുണയും ഉപയോഗിച്ച് ശക്തരായ സൈന്യമായി ഉയർന്നുവന്നതോടെ വലിയ തോതിൽ റ്റത്തിനു വിധേയമായി. ശക്തനായ ഗൊല്യാത്തിനെ അഭിമുഖീകരിക്കുന്ന സ്ലിംഗ്ഷോട്ടുള്ള ദാവീദ് അല്ല അവരിപ്പോൾ.

നാല് പ്രധാന യുദ്ധങ്ങളിൽ, ഐ.ഡി.എഫ് മികച്ച അറബ് സൈന്യങ്ങളെ അനായാസം കീഴടക്കിയിരുന്നു.അതു കൊണ്ട് തന്നെ അവരിപ്പോൾ ദാവീദല്ല.

ഇതേ സമയം പലസ്തീൻ ഇൻറ്റിഫാദ അവരുടെ സ്വത്വവും സ്വാതന്ത്ര്യവും കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ജനതയുടെ അഭിമാനമായി മാറിക്കൊണ്ടിരുന്നു. 1948 ന് മുമ്പുള്ള ഇസ്രായേലിനെപ്പോലെ

ഇസ്രയേലിൻ്റെ സ്വാതന്ത്ര്യയുദ്ധകാലത്തെ അതിക്രമങ്ങൾ ജൂത രാഷ്ട്രത്തിനെതിരെ അറബ് അയൽ രാജ്യങ്ങളായ ഈജിപ്ത്, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങൾ മുഴുവൻ അറബ് ലോകത്തിന്റെ പിന്തുണയോടെ പ്രഖ്യാപിച്ച ഒരു യുദ്ധത്തെ എതിരിടാൻ നടത്തിയ ശ്രമത്തിൻ്റെ പേരിൽ അന്ന് ന്യായീകരിക്കാൻ കഴിയുമായിരുന്നു.

തുടർന്നു വരുന്ന ഇസ്രയേലിൻ്റെ ചരിത്രം തികച്ചും വിഭിന്നമാണ്. വെസ്റ്റ് ബാങ്കിന്റെ തുടർച്ചയായ അധിനിവേശവും യുഎൻ പ്രമേയങ്ങളെ ധിക്കരിക്കുന്നതിലും ലോക അഭിപ്രായത്തെ പുശ്ചത്തോടെ അഭിമുഖീകരിക്കുന്നതിലും സെറ്റിൽമെന്റുകൾ തുടർച്ചയായി നിർമ്മിക്കുന്നതിലും വ്യാപൃതരായി അവർ ഇടുങ്ങിയ ദേശീയതയുടെ വൃത്തികെട്ടതും മോശപ്പെട്ടതുമായ പ്രകടനങ്ങളാണ് പിന്നീട് പിന്തുടന്നത്.

ഇസ്രായേൽ ഇപ്പോൾ ധീരനും ദുർബലനുമായ പഴയ പോരാളിയല്ല, മറിച്ച് മറ്റൊരു പഴയ ജനതയെ അതിന്റെ ജാക്ക്ബൂട്ടിന് കീഴിൽ തകർക്കാൻ ശ്രമിക്കുന്ന അഹങ്കാരിയായ ഒരു സമൂഹമായി മാത്രമേ കാണാൻ കഴിയൂ. കൃത്യമായ നിരീക്ഷണത്തിൽ, ഇസ്രായേലിനെക്കുറിച്ചുള്ള സങ്കടകരമായ സത്യം ഇത് മാത്രമാണ് ബിൻ‌യമിൻ നെതന്യാഹു ഒരു യാഥാർത്ഥ്യവും അരി ബെൻ കനാൻ കെട്ടുകഥയും.

അവലംബം
മോഹൻ ഗുരുസ്വാമി.
( Heads the Centre for Policy Alternatives. He is also a Distinguished Fellow at the Observer Research Foundation, New Delhi and the author of several books.ദി സിറ്റിസണിൽ എഴുതിയ ലേഖനം

Spread the love