Saturday, January 29

എം എല്‍ എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍

പണമിടപാട് സംബന്ധിച്ച കേസില്‍ എം എല്‍ എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായി. കുന്നമംഗലം  എം എല്‍ എ പി ടി എ റഹീമിന്‍റെ മകനും മരുമകനുമാണ് അറസ്റ്റിലായത്. ഹാവാല പണമിടപാടിലാണ് അറസ്റ്റെന്നാണ് സൂചന.

പി ടി എ റഹീം എം എല്‍ എയുടെ മകന്‍ ഷബീര്‍ ടി പിയും മരുമകന്‍ ഷബീര്‍ വായോളിയുമാണ് അറസ്റ്റിലായത്. ഇടതുപിന്തുണയുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഗ്രസിന്‍റെ (എന്‍ എസ് സി) കുന്നമംഗലം എം എല്‍ എ ആണ് പി ടി എ റഹീം. അറസ്റ്റിലായ ഷബീര്‍ വായോളിയുടെ പിതാവ് വായോളി മുഹമ്മദ് കൊടുവള്ളി നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലറാണ്.

എം എല്‍ എയുടെ സാമ്പത്തിക ഇടപാടുകളെ പറ്റി അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയിട്ടുണ്ട്.

Spread the love
Read Also  ഡോ: ഖഫീൽഖാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ; അജ്ഞാത കേന്ദ്രത്തിലെന്ന് സൂചന

Leave a Reply