Monday, January 24

മോദിയെ കൊല്ലാന്‍ ഒരു ജനത ഒന്നാകെ ഇളകേണ്ട അവസരത്തില്‍ എന്തിനാണ് മാവോയിസം

ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ നടന്ന ജാതിലഹളയില്‍ ഹിന്ദുത്വ നേതാവ് മിലിന്ദ് ഏക്ബോതെയ്ക്കെതിരെ രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുണ്ടെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് പാട്ടീല്‍ സ്ക്രോള്‍ ഇന്നിനോട് വെളിപ്പെടുത്തി. എന്നാല്‍, മറ്റൊരു ഹിന്ദുത്വ നേതാവായ സംബാജി ഭീഡെയ്ക്കെതിരെ കുറ്റങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ജനുവരി ഒന്നിന് പൂനെയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഭീമാ കൊറിഗോണില്‍ ദലിതരും മറാത്തക്കാരും തമ്മില്‍ ലഹള നടന്നിരുന്നു. 200 വര്‍ഷം മുമ്പ് മഹര്‍ പോരാളികള്‍ പെഷവ പട്ടാളക്കാരെ തുരത്തിയോടിച്ചതിന്‍റെ വാര്‍ഷികം ആചരിക്കുന്ന അവസരത്തിലായിരുന്നു ലഹള നടന്നത്. ലഹളയില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസത്തിനകം സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ ലഹളയുടെ കാരണം തേടി നിരവധി പരാതികള്‍ വന്നിരുന്നു.

ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷത് നടത്തിയ സമ്മേളനത്തില്‍ നേതാക്കള്‍ പ്രോത്സാഹനജനകമായ സംസാരത്തിലൂടെ പ്രകോപനം ഉണ്ടാക്കിയെന്ന് പൂനെ വാസിയായ തുഷാര്‍ ഡാംഗുഡെ നല്കിയ പരാതിയിലാണ് ഇപ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അത് മാവോയിസ്റ്റ് ഗൂഢാലോചനയായാണ് ഭരണകൂടം ഇപ്പോള്‍ ഭാഷ്യം ചമച്ചിരിക്കുന്നത്. അത് പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന വരെയായി കുറ്റം ചുമത്തപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ജനുവരി മൂന്നിന് പൂനെ റൂറല്‍ പോലീസ് നടത്തിയ രണ്ട് അന്വേഷണങ്ങളില്‍ ഒന്ന് ഏക്ബോതെയുടെയും ഭീഡെയുടെയും ലഹളയിലെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. ഇരുവര്‍ക്കുമെതിരെ ഇതുവരെയും നടപടി ഒന്നും എടുത്തിട്ടില്ലെന്നത് ഇക്കാര്യത്തിലെ ഭരണകൂട ഗൂഢാലോചന വ്യക്തമാക്കുന്നുമുണ്ട്.

ജനുവരിയില്‍ ലഭ്യമായ പരാതിയില്‍ ആഗസ്റ്റ് 28ന് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തില്‍ മറ്റ് ചില സംഭവങ്ങളുമായി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന അവസരത്തിലാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റ് എന്നത് അക്കാര്യം വ്യക്തമാക്കുന്നുണ്ട്. നോട്ടു നിരോധനത്തില്‍ യാതൊരു മെച്ചവും ഉണ്ടായില്ല എന്ന റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം മോദിയ്ക്കെതിരെ ആഞ്ഞടിക്കേണ്ട സമയമാണിത്.

നോട്ടു നിരോധനത്തില്‍ ഫലമുണ്ടായില്ലെങ്കില്‍ നിങ്ങള്‍ എന്നെ ചുട്ടെരിച്ചു കൊന്നോളൂ എന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രധാനമന്ത്രി ആ നിലയ്ക്ക് ചുട്ടു കരിക്കപ്പെടേണ്ട സാഹചര്യമാണിത്. സ്വിസ് ബാങ്കിലും മറ്റുമുള്ള കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലെത്തിക്കും. അതുവഴി ഓരോ ഭാരതീയന്‍റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപയെത്തിക്കും. എന്തൊക്കെയായിരുന്നു തള്ളല്‍ എന്ന് നാം ഇന്ത്യാക്കാര്‍ക്ക് മറവിയില്ലെങ്കില്‍ ഓര്‍ക്കാവുന്നതുമാണ്.

അങ്ങനെയൊന്നും സംഭവിച്ചില്ല എന്നു മാത്രമല്ല രാജ്യമാകെ ജനതയുടെ കൈയ്യില്‍ വിനിമയം ചെയ്യപ്പെട്ടിരുന്ന പണം പിരിച്ചുകൂട്ടി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാറ്റം ചെയ്യുന്നത് നാം കാണുകയും ചെയ്യുന്നുണ്ട്. പുറമെ ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയും ഇന്ത്യന്‍ നോട്ടിന്‍റെ വിലയിടിവും മോദി ഭരണത്തിന്‍റെ സാമ്പത്തിക മുന്നേറ്റവുമാണ്. ആ നിലയ്ക്ക് നാടാകെ എരിയുമെന്ന ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ പ്രതിരോധിക്കാന്‍ ഭരണകൂടം പ്രയോഗിച്ച നീചമാര്‍ഗ്ഗമാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റ് എന്ന് ഈയവസരത്തില്‍ നമുക്കാലോചിക്കാം. മിനിമം മോഡിയുടെ കുറെ കോലങ്ങളെങ്കിലും എരിയുന്നതില്‍നിന്നും രാജ്യത്തെ രക്ഷിക്കാനായി ഈ അറസ്റ്റുകള്‍ കൊണ്ടെന്ന് നമുക്കഭിമാനിക്കാം. മരണഭീതി ഭരണാധിപരെ ക്രൂരരാക്കുന്നതിന്‍റെ രാഷ്ട്രീയചരിത്രത്തിനെ ഉറപ്പിക്കുന്ന ഈ സംഭവങ്ങളില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കരുതേണ്ടിയിരിക്കുന്നു. പക്ഷെ, ജനതയുടെ മൂല്യവിശ്വാസമാണ് ജനതയെക്കൊണ്ട് അങ്ങേരെ കത്തിക്കാതിരിക്കുന്നതെന്ന് അനുകൂലികളായ സ്തുതി വാഴ്തത്തുകാര്‍ ഓര്‍മ്മിക്കുന്നതും ഈ അവസരത്തില്‍ നന്നായിരിക്കും. മോദിയെ കൊല്ലാന്‍ ഒരു ജനത ഒന്നാകെ ഇളകേണ്ട അവസരത്തില്‍ എന്തിനാണ് മാവോയിസം.

Spread the love