Thursday, January 20

അഴിമതിയില്‍ നിന്ന് കര കയറാന്‍ സി ബി ഐയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് തമാശയും വിഡ്ഢിത്തവും

അഴിമതിയുടെ പക്ഷപാത മാന്ദ്യത്തില്‍ പെട്ട സി ബി ഐ ഇപ്പോള്‍ ചില തമാശക്കളികളിലാണ്. ഇന്ത്യയുടെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സി ജീവനക്കാര്‍ക്കായി മൂന്ന് ദിവസം ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട് ഓഫ് ലിവിംഗ് ശില്പശാല സംഘടിപ്പിച്ചാണ് തമാശയും വിഡ്ഢിത്തവും സൃഷ്ടിച്ചത്.

സത്യസന്ധതയും കൂട്ടുത്തരവാദിത്തവും വര്‍ദ്ധിപ്പിച്ച് സി ബി ഐയില്‍ ആരോഗ്യകരമായ അന്തരീക്ഷം സംജാതമാക്കാനും ജീവനക്കാരുടെ പരമാവധി കഴിവിനെ ഉണര്‍ത്താനുമാണ് ആര്‍ട് ഓഫ് ലിവിംഗ് സംഘടിപ്പിച്ചതെന്നാണ് സി ബി ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

അഴിമതി ആരോപണങ്ങളില്‍ പെട്ട് സി ബി ഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അവധിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ താല്കാലിക ചുമതല ഏല്പിച്ച എം നാഗേശ്വര്‍ റാവുവാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇപ്പോഴത്തെ ഔദ്യോഗികനിലയില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം നാഗേശ്വര്‍ റാവുവിന് നിര്‍ദ്ദേശം നല്കിയിരുന്നതാണ്. അതിനാല്‍ അദ്ദേഹം സംഘടിപ്പിച്ച ശില്പശാല കോടതിയലക്ഷ്യമാണ്.

അതിനെക്കാള്‍ ചിന്തനീയം മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരക്കാരായ ഔദ്യോഗികവക്താക്കളല്ലേ കാര്യങ്ങള്‍ വഷളാക്കുന്നതെന്നാണ്.

 

Spread the love
Read Also  കോവിഡ് രോഗിയുടെ സംസ്കാരത്തിന് 70 പേർ ; 18 പേർക്ക് വൈറസ് ബാധ

Leave a Reply