ആയുഷ്മാൻ ഖുറാന നായകനായ ബോളിവുഡ് ചിത്രം ‘ആർട്ടിക്കിൾ 15’ നു പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. ബ്രാഹ്മിൺ സമാജ് ഓഫ് ഇന്ത്യ ആണ് ചിത്രം വിലക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

മുൻകൂർ അനുമതിയില്ലാതെ ആർട്ടിക്കിൾ 15 എന്ന ശീർഷകം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള പൊതു ധാരണയെ തകർക്കും എന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ജാതി വിദ്വേഷം പ്രചരിപ്പിക്കുകയും വസ്തുതകൾ കൃത്യതയില്ലാതെ ചിത്രത്തിൽ ചിത്രീകരിക്കുകയും ചെയ്തതായും ഹർജിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.

ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ബന്ധപ്പെട്ട അതോറിറ്റിയെ പരാതിയുമായി സമീപിക്കാനും സെൻസർ ബോർഡ് അനുമതി നൽകിയ ഒന്നിനെ ഇപ്പോൾ റദ്ദ് ചെയ്യേണ്ട ആവശ്യം ഇല്ലെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു.

തട്ടത്തിൻ മറയത്തിലൂടെ ശ്രദ്ധേയായ ഇഷാ തൽവാറാണ് ചിത്രത്തിലെ നായിക. ഭരണഘടനയുടെ 15 ആം അനുചേദം ഉറപ്പ് നൽകുന്ന തുല്യതയെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രം. ഉനാവിൽ ദളിതർക്ക് നേരെ നടത്തിയ ആക്രമണവും ദളിത് പെൺകുട്ടികൾ നിരന്തരം പീഡനത്തിനിരയാവുന്നതുമെല്ലാം ചിത്രം പറയുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിയുടെ പേരിൽ താൻ കൊല്ലപ്പെട്ടേക്കാമെന്ന് പരാതിക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here