Tuesday, July 14

370 ആം വകുപ്പ് റദ്ദാക്കൽ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് അമിത് ഷാ

ജമ്മു കാശ്മീരിൽ 370 ആം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ ഹരിയാനയിലെ ജനങ്ങൾ സ്വാഗതം ചെയ്തെന്നും അതിൻ്റെ പേരിൽ ബി ജെ പി പൂർവ്വാധികം ശക്തിയോടെ വീണ്ടും അധികാരത്തിൽ വരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആർട്ടിക്കിൾ ബിജെപി ഭരണത്തിൻ കീഴിൽ രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ വർധിച്ചിട്ടുണ്ടെന്നത് നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തിൽ പ്രത്യേക ലക്ഷ്യത്തോടയെുളള പ്രചാരണം നടക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് 18 നുമായി നടത്തിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

“ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽ, അതിനായി 302ാം വകുപ്പുണ്ട്. ഇത് എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്. ബിജെപി സർക്കാരുകൾ ഇത്തരം കാര്യങ്ങൾ അന്വേഷിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ, നിങ്ങൾക്കത് ഒരു രാഷ്ട്രീയ മുഖം നൽകാനോ അല്ലെങ്കിൽ ഇത് ഒരു സാമൂഹിക തിന്മയായി മനസ്സിലാക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, സമൂഹമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്”- ഷാ പറഞ്ഞു..

ഇത് കൈകാര്യം ചെയ്യുന്നതിന് ഇതിനകം തന്നെ നിയമങ്ങളുണ്ടെന്നും ബോധവൽക്കരണം നടത്തുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ” നിലവിൽ ശക്തമായ നിയമങ്ങളുണ്ട്, ഇക്കാര്യം ശരിയായി അന്വേഷിച്ച് ആ നിയമങ്ങൾ പ്രയോഗിക്കേണ്ടതുണ്ട്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ ഒരു ഉപദേശം നൽകിയിട്ടുണ്ട്, ” അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ആൾക്കൂട്ട കൊലകൾ ഈ സർക്കാരിനു കീഴിലുള്ള ഒരു പ്രതിഭാസമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, . ഇത്തരം ക്രമസമാധാന സാഹചര്യങ്ങൾക്ക് രാഷ്ട്രീയ നിറം നൽകുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തുന്നു.

കേന്ദ്ര സർക്കാരിനും ആൾക്കൂട്ട കൊലകൾക്കും ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി, ഈ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിലൂടെ പ്രശ്ന പരിഹാരം സാധ്യമാണെന്നും പറഞ്ഞു. ”ബിജെപി സർക്കാരിന് കീഴിൽ ആൾക്കൂട്ടക്കൊലകൾ വർധിച്ചിട്ടില്ല. എന്നാൽ ഇതിനെക്കുറിച്ച് ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രചാരണം സൃഷ്ടിക്കപ്പെടുന്നു. ”- അമിത് ഷാ പറഞ്ഞു. “ഗ്രാമങ്ങളിലും മറ്റും കവർച്ചക്കാരെ ആളുകൾ കൊള്ളയടിക്കുന്നതും അവരെ മർദിച്ച് കൊല്ലുന്നതും മുൻകാലങ്ങളിലും സംഭവിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ‌ ഇത്തരം സംഭവങ്ങൾക്ക് പ്രത്യേക നിറം നൽകി പ്രചരിപ്പിക്കുകയാണ് ”- അമിത് ഷാ കൂട്ടിച്ചേർത്തു.

ഉത്തരേന്ത്യയിൽ ഇപ്പോൾ പതിവായ ആൾക്കൂട്ട കൊലപാതകങ്ങളിലെ ഇരകളിൽ ഭൂരിഭാഗവും മുസ്ല‌ിങ്ങളോ ദലിതരോ ആണല്ലോ എന്ന ചോദ്യത്തിന്- “അത് അങ്ങനെയല്ല. ഏറ്റവും ഒടുവിൽ‌ നടന്ന സംഭവങ്ങളുടെ അവലോകനം നിങ്ങൾക്ക് പരിശോധിക്കാം. ഇത്തരം സംഭവങ്ങളിലെല്ലാം ഇരകൾ പാവപ്പെട്ടവരാണ് ” എന്നായിരുന്നു മറുപടി.

അതേസമയം മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൂടിയാണു ജമ്മു കാശ്മീരിൽ 370 ആം വകുപ്പ് എടുത്തുകളഞ്ഞതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസ്സിൻ്റെ വോട്ട് കൂടി ലക്ഷ്യം വെച്ചാണു സർക്കാർ പ്രത്യേക അവകാശം നൽകുന്ന വകുപ്പ് എടുത്തുകളഞ്ഞതെന്നാണു വിലയിരുത്തൽ. കോൺഗ്രസ്സ് പൊതുവെ 370 ആം വകുപ്പിനു എതിരായിരുന്നെങ്കിലും അത് റദ്ദാക്കിയാൽ കാശ്മീർ പൗരന്മാരുടെ ശക്തമായ എതിർപ്പുണ്ടാകുമെന്ന് മൂലം മാറ്റിവെച്ചതാണെന്ന് നിരീക്ഷകരുടെ അഭിപ്രായം.

Read Also  28 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്നൊരു വനിതാ എം പി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply