Wednesday, June 23

ചിത്രകാരൻ ജി സുനിൽകുമാർ അന്തരിച്ചു

ചിത്രകാരനും ഇല്ലസ്ട്രേറ്ററുമായ ജി സുനിൽ കുമാർ (60) അന്തരിച്ചു.  കോവിഡാനന്തര രോഗങ്ങൾ ബാധിച്ച്  തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു മുമ്പ് നടത്തും.

സ്റ്റെയിൻഡ് ഗ്ലാസ്സ് ചിത്രരചനയിലൂടെ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സുനിലിൻ്റെ ഡ്രോയിംഗുകൾ ശ്രദ്ധേയമായിരുന്നു. കോവളം സ്വദേശിയായ സുനിൽകുമാറിൻ്റെ ചിത്രങ്ങളിൽ ഏറെയും കോവളം കടൽത്തീരം ഉൾപ്പെടുന്ന ലാൻഡ് സ്കേപ്പുകളായിരുന്നു.

കേരള പഠനങ്ങളിൽ പ്രസിദ്ധീകരിച്ച രണ്ടു                          ചിത്രങ്ങൾ

തിരുവനന്തപുരത്ത് പല വേദികളിൽ സുനിലിൻ്റെ  ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ ഓണററി പുരസ്കാരം നേടിയിരുന്നു. ഏറെക്കാലമായി സുനിൽ  കോവളത്ത് കോൺട്രാ ഇമേജ് എന്ന പേരിൽ ഒരു ആർട്ട് ഗ്യാലറി/കഫേ നടത്തിവരികയായിരുന്നു.

Spread the love
Read Also  കവി ജോസ് വെമ്മേലി അന്തരിച്ചു