Thursday, January 20

രാഹുൽഗാന്ധി മാവോയിസ്റ്റുകളുടെയും ജിഹാദികളുടെയും അനുഭാവം പിടിച്ച് പറ്റുന്നു; അരുൺ ജെയ്റ്റിലി

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ദേശ വിരുദ്ധ പ്രവർത്തനം നടത്തുന്നവരോടും മാവോയിസ്റ്റുകളോടും ജിഹാദികളോടും അനുഭാവം പുലർത്തുന്നുവെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലി. തന്റെ ബ്ലോഗിൽ ഇന്നലെയാണ് ജെയ്റ്റിലി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. മനുഷ്യാവകാശ സംഘടനകൾ എന്ന് പറയുന്ന ചില തീവ്ര ഇടത് ഗ്രൂപ്പുകൾ രാഹുലിന്റെ അനുഭാവം പിടിച്ചു പറ്റിയിരിക്കുന്നുവെന്നും ജെയ്റ്റിലി കുറ്റപ്പെടുത്തി.

എന്നാൽ കോൺഗ്രസിന്റെ മുൻ നിലപാടുകൾ ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും ഇത്തരം ഗ്രൂപ്പുകള്‍ക്ക് എതിരായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നേതാവ് രാഹുൽ ഗാന്ധി ജെ.എന്‍.യുവിലും ഹൈദരാബാദിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്ക് ഒപ്പമാണ്. എന്നാൽ ബിജെപിയുടെ സമീപനം ആദിവാസികൾക്കും കാശ്മീരികൾക്കും ഒപ്പം നിലകൊള്ളുകയും രാജ്യത്തെ മനുസ്‍ഷ്യാവകാശം സംരക്ഷിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജെയ്റ്റിലിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു.

ജെയ്റ്റിലിയുടെ പ്രസ്താവന അസംബന്ധവും ചിരിയ്ക്ക് വകതരുന്നതുമാണെന്നുമായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

Spread the love
Read Also  മമത ബാനർജിയെ കൊലപ്പെടുത്തുന്നവർക്ക് ഒരുകോടി രൂപ വാഗ്‌ദാനം

Leave a Reply