Wednesday, January 19

രാക്ഷസൻ ഗംഭീര തിരക്കഥയിൽ ഒരു ത്രില്ലർ

പോലീസ് യൂണിഫോമിൽ നിൽക്കുന്ന നായകന്റെ ഒരു കയ്യിൽ സിനിമയിൽ ഉപയോഗിക്കുന്ന ക്ലാപ്പ് ബോർഡും മറു കയ്യിൽ തുപ്പാക്കിയും  രാക്ഷസന്റെ പോസ്റ്ററുകളും, ട്രെയ്ലറും തന്ന ചെറിയ പ്രതീക്ഷയായിരുന്നു അത്, എന്നാലത് വിഭവ സമൃദ്ധമായ സദ്യക്ക് മുന്നേ ഉള്ള സ്റ്റാർട്ടറുകൾ മാത്രം ആണെന്ന് പടം തുടങ്ങി ആദ്യ പത്തു മിനിറ്റിൽ തന്നെ സൂചനകൾ തരുന്നു…


പടത്തിന്റെ ഓപ്പണിങ് ഷോട്ട് തന്നെ ഒരു കൊലപാതകം ആണ്. ഒരു സ്ത്രീയെ കൂരമായി കൊലപ്പെടുത്തുന്ന ഒരു സൈക്കോ കില്ലർ.. ആ ഷോക്കിൽ നിന്ന് മുക്തമാകുന്നതിനു മുന്നേ നമ്മൾ മനസിലാക്കുന്നു അതൊരു സിനിമ ഷൂട്ടിങ് ആന്നെന്നും ആ സിനിമ ഷൂട്ടിംഗ് ഇതിലെ കേന്ദ്ര കഥാപാത്രമായ അരുൺ കുമാറിന്റെ സ്വപ്നം ആയിരുന്നു എന്നും… ട്വിസ്റ്റുകളുടെ മേലെ ട്വിസ്റ്റുകളുമായി രാക്ഷസൻ ഇവിടെ തുടങ്ങുന്നു…..
മുണ്ടാസുപെട്ടി എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം രാംകുമാർ സംവിധാനം ചെയുന്ന സൈക്കോളജിക്കൽ മർഡർ മിസ്ടറി തമിൾ ത്രില്ലെർ മൂവി ആണ് രാക്ഷസൻ..
വെണ്ണിലാ കബഡി കുഴു , നീർപറവേ, ജീവ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാൽ ആണ് രാക്ഷസനിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ചരിക്കുന്നത്… അമല പോൾ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുകുന്നത്…
സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായി അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയുന്ന നായകൻ അരുൺ കുമാർ , തന്റെ കയ്യിൽ ഉള്ള തിരക്കഥയുമായി നിരവധി പ്രൊഡ്യൂസറുമാരെ കാണുകയും, എല്ലാവരിൽ നിന്നും തിരസ്കാരം ഏറ്റുവാങ്ങുന്ന അരുൺ കുമാർ മരിച്ചു പോയ അച്ചന്റെ പേരിൽ കിട്ടിയ പോലീസ് ജോലിക്കു പോകാൻ നിര്ബന്ധിതനാകുന്നു. ആദ്യ ദിവസം തന്നെ ഒരു വ്യത്യസ്ത രീതിയിൽ ചെയ്ത ഒരു മർഡർ കേസ് റിപ്പോർട്ട്‌ ചെയേണ്ടി വരുന്നു…. തുടർന്നും അതെ പോലെ കൊലപാതക പരമ്പരകൾ നഗരത്തിൽ ഉണ്ടാകുന്നു.. പണ്ട് താൻ സിനിമയ്ക്കു സ്ക്രിപ്റ്റ് എഴുതാനായി സൂക്ഷിച്ചു വെച്ചിരുന്ന ഒരു പത്ര വാർത്തയുമായി ഈ കൊലപാതകങ്ങൾക്ക് സാമ്യം തോന്നുന്ന അരുൺ കുമാറിനു പിന്നെ നേരിടേണ്ടി വരുന്നത് സിനിമയോ ജീവിതമോ യാഥാര്ഥ്യമോ എന്ന് കുഴപ്പിക്കുന്ന തരത്തിൽ ഉള്ള സംഭവങ്ങളാണ്…
മുണ്ടാസുപെട്ടി എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം 4 വർഷം സമയം എടുത്തു സംവിധായകൻ തന്നെ എഴുതിയ തിരക്കഥ തന്നെ ആണ് പടത്തിന്റെ ഹൈലൈറ്.. കഥ എത്രത്തോളം നന്നായാലൂം അതിനോട് കിടപിടിക്കുന്ന തരത്തിൽ ഉള്ള തിരക്കഥ ഉണ്ടായാൽ മാത്രമേ ത്രില്ലർ പോലുള്ള ജോണറുകളിൽ 100 ശതമാനം നീതി പുലർത്താൻ കഴിയു..


പടം തുടങ്ങി ആദ്യ  അഞ്ചാം മിനിറ്റ് മുതൽ കഥയിലേക്കു പ്രേക്ഷകനെ പിടിച്ചു ഇരുത്തുന്നതിൽ രാംകുമാർ വിജയിച്ചുവെന്നു  തന്നെ പറയാം. നിരവധി സീരിയൽ കില്ലർ സൈക്കോളജിക്കൽ ത്രില്ലർ സിനിമകളിൽ നിന്ന് രാക്ഷസനെ വ്യത്യസ്തമാകുന്നത് അതിന്റെ ആഖ്യാനം ഒന്ന് കൊണ്ട് മാത്രം ആണ്. ഇതാണോ ട്വിസ്റ്റ്‌ എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്നതിനു മുന്നേ തന്നെ ട്വിസ്റ്റ്‌നു മേലെ ട്വിസ്റ്റുകളുടെ അയ്യരുകളിയാണ് സെക്കന്റ്‌ ഹാഫ് മുഴുവനും.. കസേരയുടെ മുന്നിലേക്ക് ആഞ്ഞു സ്‌ക്രീനിലേകി കണ്ണുനട്ട് ഇരിക്കുന്ന പ്രേക്ഷകനെ റീലാക്സിഡ് ആയി ചാരി ഇരിക്കാനുള്ള സാവകാശം കൊടുക്കാതെ മുന്നോട്ട് പോകുന്നതിൽ പി വി ശങ്കർ എന്ന ക്യാമറാമാന്റെ സ്റ്റൈൽ മേക്കിങ്, ലൈറ്റിംഗ് ഒക്കെ എത്ര പ്രശാസിച്ചാലും മതിയാകില്ല..
പിന്നെ  എടുത്തു പറയേണ്ടത് വിശ്വരൂപം 2, ഉത്തമവില്ലൻ പാപനാശം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ m ഗിബ്രാൻറ് ന്റെ മ്യൂസിക് ആണ്… രാക്ഷസനെ അതിന്റെ വൈലൻസ്‌ മൂഡ് നൽകികൊണ്ട് പിടിച്ചു ഇരുത്തുന്നതിൽ ബി ജി എം വഹിച്ച പങ്ക് വളരെ വലുതാണ്…
3 മണിക്കൂർ ഉള്ള സിനിമയെ ഒട്ടും മുഷിപ്പിക്കാതെ കറക്റ്റ് ആയി ട്രിം ചെയിതു സിനിമയ്ക്കു വേണ്ട വേഗതയെ നിലനിർത്തി എഡിറ്റ്‌ ചെയ്‌ത എഡിറ്റർ സാൻ ലോകേഷും കൈയടി അർഹിക്കുന്നു..
പിന്നെ ഉള്ളത് ആർട്ട്‌ ഡിപ്പാർട്മെന്റ് ആണ്.. അരുൺ കുമാറിന്റെ ഇവെസ്റ്റിഗേഷന് റൂം, സൈക്കോ കില്ലറുടെ ഒളിയിടം, മോർട്‌റി തുടങ്ങിയവയുടെ ഡീറ്റൈലിംഗ് ഒക്കെ പടത്തിന്റെ മറ്റ് കൂട്ടുന്നു…
അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ടത് ആണ്… അധികം ഒന്നും ചെയ്യാൻ നായിക എന്ന നിലയിൽ അമലാപോല്ലെങ്കിലും സാദാ തമിൾ സിനിമകളിലെ പോലെ നായികയ്ക്ക് ഒരു സൈഡ് ട്രാക്ക് കൊടുക്കാതെ കഥയുമായി കണക്ട് ചെയിതു കൊണ്ട് പോയത് കൊണ്ട് സിനിമ ഒരു നിമിഷം പോലും മടുപ്പിക്കുന്നില്ല…
ഏറ്റവും സർപ്രൈസിങ് ആയി തോന്നിയത് പടത്തിന്റെ നെടുംതൂൺ ആയ സീരിയൽ കില്ലർ ആണ്.. സീരിയൽ കില്ലറുടെ മോട്ടീവ്, ഫ്ലാഷ്ബാക്ക് സ്റ്റോറി ഒക്കെയും ഒരു സർപ്രൈസ് തന്നെ ആണ്…
വേർഡിക്ട് : വളരെ ഡീറ്റൈൽഡ് ആയി നെയ്ത്തു എടുത്ത ശക്തമായ തിരകഥ യുടെ ബലത്തിൽ പ്രേക്ഷകരെ മുൾമുനയിൽ പിടിച്ചിരുത്തുന്ന ഒരു തീയേറ്റർ അനുഭവം ആണ് രാക്ഷസൻ… 

Read Also  സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ കുറ്റപത്രം; ഫഹദിനെ കേസിൽ നിന്ന് ഒഴിവാക്കിയേക്കും

നിര്‍ണയവും ബെന്യാമിനും, പിന്നെ “ജോസഫും”

Spread the love

Leave a Reply