Wednesday, January 19

മലയാള സിനിമയെ ക്രിമിനൽ മുക്തമാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വേണമെന്ന് ആഷിക് അബു

മലയാള സിനിമയെ ക്രിമിനൽ മുക്തമാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വേണമെന്ന് സംവിധായകനും നടനുമായ ആഷിക് അബു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബു മലയാള സിനിമയിൽ ഗുണ്ടാ സംഘങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.

സമൂഹത്തിൽ ഭീകരത പടർത്തി എതിര്ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാന പ്രമാണം. മലയാള സിനിമയിലും കുറെ കാലമായി നടക്കുന്ന കാര്യമിതാണ്. ഭീഷണി, കായികമായി ഉപദ്രവിക്കുക, സൈബർ ആക്രമണം നടത്തുക തുടങ്ങി അനേകം ക്രിമിനൽ പ്രവർത്തനങ്ങളുടെ ഫലമായി ഒരു ഭീകരാന്തരീക്ഷം സൃഷ്‌ടികുകയും, സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങൾക്കുള്ള നിഷ്കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ ഈ താരങ്ങൾക്കുവേണ്ടി ആക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിർപക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രം. പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സർക്കാരിനോടും, പൊതുജങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള അഭ്യർത്ഥന. സമൂഹത്തിൽ ഭീകരത പടർത്തി എതിര്ശബ്ദങ്ങളെ…

Aashiq Abu ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 28, 2018

Spread the love
Read Also  ത്രില്ലടിപ്പിച്ചു ജോജുവിന്റെ ജോസഫ്