Monday, January 17

അശോക് ഗഹ്‌ലോത്ത് മൂന്നാം അങ്കത്തിന്; സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗഹ്‌ലോത്തിനെ മൂന്നാം അങ്കത്തിന് കോൺഗ്രസ് നിയോഗിച്ചു. പിസിസി അധ്യക്ഷനായി തുടരുന്ന സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി കൂടി ആകും. രാഹുൽ ഗാന്ധിയുമായി നിരവധി തവണ നടത്തിയ ചർച്ചകൾക്കൊടുവിലാണ് സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി സ്ഥാനം അംഗീകരിച്ചത്. രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയവരിൽ പ്രമുഖനായിരുന്നു സച്ചിൻ പൈലറ്റ്. കെ.സി വേണുഗോപാലാണ് തീരുമാനം എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്. നേരത്തെ സച്ചിൻ പൈലറ്റും അശോക് ഗഹ്‌ലോത്തും ഒത്തുള്ള ചിത്രം രാഹുൽ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

2013 ല്‍ കോണ്‍ഗ്രസ് വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം രണ്ട് വര്‍ഷം മുമ്പാണ് ഗഹ്‌ലോത്തിനെ രാഹുല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറായിട്ടായിരുന്നു ആദ്യ ദൗത്യം. തുടർന്ന് അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടനാ ചുമതലയും ഗഹ്‌ലോത്തിന് നല്‍കി. സച്ചിൻ പൈലറ്റിനെ രാജസ്ഥാനിൽ ഭദ്രമാക്കുക എന്നതായിരുന്നു രാഹുലിന്റെ ലക്‌ഷ്യം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗഹ്‌ലോത് താത്പര്യം പ്രകടിപ്പിച്ചതോടെ രണ്ട് പേരും മത്സരിക്കട്ടെ എന്ന ധാരണയില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.

chrome-extension://mbniclmhobmnbdlbpiphghaielnnpgdp/screenshot.html?id=screenshot_0.23473596526027962

Spread the love
Read Also  കേരളത്തിലെ കോൺഗ്രസിനെ ലിംഗസമത്വത്തെക്കുറിച്ച് ഓർമിപ്പിച്ച് സോണിയാ ഗാന്ധി

Leave a Reply