Wednesday, August 5

ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്’ ; മോദിയോട് അശോക് ഗെലോട്ട്

 

തൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സർക്കാരിനെ ക്കാനുള്ള ശ്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദിയോട് അശോക് ഗെലോട്ട് അഭ്യർഥിച്ചു.

2020 ആഗസ്റ്റ് 14 ന് രാജസ്ഥാൻ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ വിശ്വാസവോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം.

അതേസമയം കൂറുമാറിയ വിമത എം.എല്‍.എമാര്‍ക്ക് ഹൈക്കമാന്റ് മാപ്പ് നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് വിടാൻ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് വെളിപ്പെടുത്തി സച്ചിനും ഒപ്പമുള്ള എം എൽ എ മാരെ വെളിപ്പെടുത്തി.

കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ പാർട്ടി വിടില്ലെന്ന് നേരത്തെതന്നെ സച്ചിന്‍ പൈലറ്റും മറ്റ് എം. എല്‍. എമാരും വ്യക്തമാക്കിയിരുന്നതാണ്.

സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനും ലഡ്നുനില്‍ നിന്നുള്ള എം.എല്‍എയുമായ മുകേഷ് ഭക്കറാണിപ്പോള്‍ പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടി താന്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഭക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സച്ചിനും ഒപ്പമുള്ള 18 എം.എല്‍.എമാരും
ബി.ജെ.പിയിലേക്ക് പോകാനാണ് കോണ്‍ഗ്രസ് വിട്ടുപുറത്തു പോയതെന്ന ആരോപണം തുടക്കം മുതല്‍ക്കുതന്നെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പുറത്തുപോയെങ്കിലും ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു. തങ്ങൾ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്നും വിമത എം എൽ എ മാർ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

 

Spread the love
Read Also  രാഹുൽ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്