Wednesday, January 19

പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയിച്ചേ പറ്റൂ, അതിന് നന്നായി കളിച്ചാല്‍ മതിയെന്ന് തെളിഞ്ഞു

ഏഷ്യാകപ്പ് ഏകദിനമത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം. 238 റണ്‍ വിജയലഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റിനാണ് പാകിസ്ഥാനെ തോല്പിച്ചത്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നേടിയ സെഞ്ചറികള്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

അന്താരാഷ്ട്രമനുഷ്യാവകാശം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള കിടമത്സരം. പൗരരെന്ന നിലയില്‍ ഓരോ രാഷ്ട്രത്തിന്‍റെയും അതിരുകള്‍ക്കുള്ളില്‍ ജീവിക്കുന്നവര്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് തങ്ങളുടെ രാജ്യം അയല്‍രാജ്യത്തെ എല്ലാത്തരത്തിലും തോല്പിക്കണമെന്ന് ആഗ്രഹിക്കും. ഇത് സത്യത്തില്‍ അധികാരരാഷ്ട്രീയം നമ്മില്‍ അടിച്ചേല്പിക്കുന്ന അബോധപ്രേരണയാണ്. അതാണ് മറ്റെല്ലാ കായികമത്സരങ്ങളെക്കാളും ഇന്ത്യാക്കാര്‍ ക്രിക്കറ്റില്‍ ഇന്ത്യാ പാകിസ്ഥാന്‍ കളിക്ക് കാണുന്ന പ്രാധാന്യം.

രാഷ്ട്രീയ വിരോധങ്ങള്‍ മാറ്റി വെച്ച് നീങ്ങേണ്ടതാണ് കളിക്കളം എന്ന് ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ക്കറിയാം. യുദ്ധക്കളങ്ങളൊഴിവാക്കിയാല്‍ ഹോക്കിയിലും ക്രിക്കറ്റിലുമാണ് ഇരു രാജ്യങ്ങളും എപ്പോഴും വിജയത്തിനായി പോരടിക്കാറുള്ളത്. കളിയുടെ രാഷ്ട്രീയം നന്നായി കളിച്ചു ജയിക്കുക എന്നതാണെന്ന് ഇരു ടീമുകള്‍ക്കും നന്നായറിയാം. അത് തന്നെയാണ് അവരെ കളിക്കളത്തില്‍ നയിക്കുന്നതും. കളത്തിന് പുറത്ത് അവരുടെ സൗഹൃദം രാഷ്ട്രീയമായി സാഹോദര്യത്തിലേക്ക് പോകുന്നത് ഇമ്രാന്‍ ഖാന്‍, നവജ്യോത് സിംഗ് സിദ്ദുമാരില്‍ നാം കണ്ടതുമാണ്.

രാഷ്ട്രീയമായും മതപരമായും നയപരമായും ഇരു സ്വഭാവങ്ങളിലാണ് നില്കുന്നതെന്ന് നമുക്ക് അറിയാവുന്നതിനാല്‍ രാഷ്ട്രീയമായി മത്സരിച്ചാല്‍ പരസ്പരം തോല്‍വിക്ക് ഒരു യുദ്ധമൊക്കെ വേണ്ടി വരും. ആ  നില വിട്ട് കായികമായി നമുക്ക് നേരിടാം എന്നതായിരുന്നു കാലങ്ങളായി ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരവും. ഇപ്പോഴും ഏകദേശം സ്ഥിതി അതൊക്കെ തന്നെയാണ്. പിന്നെ ലൈംഗികതയുടെ വാര്‍ത്തകളില്‍ അല്പം മുങ്ങിയെങ്കിലും വാര്‍ത്തയുടെ സന്തോഷം പകര്‍ന്നു തുടങ്ങിക്കഴിഞ്ഞു.

ഏഴു വിക്കറ്റിന് 237 റണ്‍സുമായി പുറത്തായ പാകിസ്ഥാനെ 39.3 ഓവറില്‍ 238/1 എന്ന സ്കോറിനാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മ്മയുടെയും ശിഖര്‍ ധവാന്‍റെയും സെഞ്ച്വറികള്‍ ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

Spread the love
Read Also  പാലക്കാട് അട്ടിമറി വിജയത്തിലേയ്ക്ക് കോൺഗ്രസ്

Leave a Reply