Sunday, January 16

കഷ്ടിച്ച് മറി കടന്ന് ഇന്ത്യ ഏഷ്യ കപ്പ് നേടി

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനോട് ഏറ്റു മുട്ടിയ ഇന്ത്യന്‍ ടീം അവസാന പന്തില്‍ ലക്ഷ്യമെത്തിച്ച് കപ്പ് സ്വന്തമാക്കി. അവസാന പന്തിലാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഏഴാമത് തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് നേടുന്നത്. 

ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ച ഇന്ത്യ 223 എന്ന റണ്‍ ലക്ഷ്യവുമായാണ് ബാറ്റിഗിനിറങ്ങിയത്. ഓപ്പണര്‍ ലിറ്റന്‍ ദാസിന്‍റെ സെഞ്ച്വറി (121റണ്‍) ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചങ്കിലും 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. കേദാര്‍ ജാദവാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദ സീരിസ്.

Spread the love
Read Also  പശുത്തോൽ ലഭിക്കാനില്ലാത്തതിനെ തുടർന്ന് ക്രിക്കറ്റ് ബോൾ നിർമ്മാണം പ്രതിസന്ധിയിൽ

Leave a Reply