Sunday, January 16

ആസാം പൗരത്വ പട്ടിക ജനങ്ങളെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കുന്നു: മമത ബാനര്‍ജി

സ്വന്തം രാജ്യത്ത് തന്നെ ജനങ്ങളെ അഭയാര്‍ത്ഥികളാക്കുകയാണ് 40 ലക്ഷം പേരെ ഒഴിവാക്കിയ അസാം പൗരത്വ പട്ടിക ചെയ്യുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. പട്ടികയില്‍ നിന്നും 40 ലക്ഷം പേരെ ഒഴിവാക്കിയതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ കൂടിയായ മമത ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആധാര്‍ക്കാര്‍ഡും പാസ്‌പോര്‍ട്ടുമുള്ള ആളുകളുടെ പേരുകള്‍ പോലും കരട് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുയാണെന്നും അവര്‍ ആരോപിക്കുന്നു. കുടുംബപേരിന്റെ പേരില്‍ പോലും ആളുകള്‍ ഒഴിവാക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍, ജനങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനാണോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു.

ഒരു ഗൂഢപദ്ധതിയുടെ അടിസ്ഥാനത്തില്‍ ചില വിഭാഗം ജനങ്ങളെ ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അസാമില്‍ നിന്നും ബംഗ്ലാളികളെയും ബിഹാറികളെയും ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് പട്ടികയെന്നും മമത ആരോപിച്ചു. നേരത്തെ കരട് പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. 40 ലക്ഷം അപേക്ഷകരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്ന് അസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ റിപുന്‍ ബോറ ആരോപിച്ചു.

അസാം പൗരത്വ പട്ടിക: വഴിയാധാരമാകുന്ന നാല്‍പതു ലക്ഷം ജനങ്ങള്‍

Spread the love
Read Also  തീകൊണ്ടു കളിക്കരുതെന്ന് മമതയുടെ മുന്നറിയിപ്പ് ; പൊട്ടിപ്പുറപ്പെട്ട ജനരോഷത്തിൻ്റെ അങ്കലാപ്പിൽ കേന്ദ്രസർക്കാർ

Leave a Reply