Monday, May 17

ലീഗ് പ്രവർത്തകൻ്റെ മരണത്തിനു പിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഫിറോസ്

മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച യൂത്ത് ലീഗ് പ്രവർത്തകൻ ഇസ് ഹാഖിൻ്റെ കൊലപാതകത്തിനുപിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേ താവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് സി പി എം നേതാവ് പി ജയരാജൻ സംഭവസ്ഥലം സന്ദർശിച്ചെന്നും അതിനുശേഷം ചില സൂചനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ശ്രമമാണു ഇപ്പോൾ നടക്കുന്നതെന്നും ഫിറോസ് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി

പി കെ ഫിറോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.

എന്നാൽ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജൻ സന്ദർശനം നടത്തിയത്. അതിന് ശേഷം സി.പി.എം പ്രവർത്തകർ ‘കൗണ്ട് ഡൗൺ’ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവർ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ധേശം മനസ്സിലാക്കാനായത്.

മലപ്പുറത്തിന്റെ തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദർശനവും ഈ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാർഗ്ഗത്തിൽ പാർട്ടി ചെറുത്ത് തോൽപ്പിക്കും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  മുസ്ലിം ലീഗ് - എസ് ഡി പി ഐ രഹസ്യവേഴ്ച്ചയെന്ന് കോടിയേരി

Leave a Reply