Monday, January 17

സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ വീല്‍ ചെയറും ലേഖനങ്ങളും ഗവേഷണപ്രബന്ധവും വില്പനയ്ക്ക്

പ്രാപഞ്ചികദാര്‍ശനികനും ആഗോള ചിന്തയുടെ പ്രചോദകനുമായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ വീല്‍ ചെയറും അദ്ദേഹം പല കാലത്തായി എഴുതിയ ശാസ്ത്രീയലേഖനങ്ങളും പി എച്ച് ഡി തീസിസും ഓണ്‍ലൈന്‍ ലേലത്തിന് വെക്കുന്നു. ലേലകാരന്‍ ക്രിസ്റ്റിയാണ് തിങ്കളാഴ്ച വിവരം പുറത്തു വിട്ടത്.

ലേലകാരന്‍ പുറത്ത് വിട്ട വിവരം അനുസരിച്ച് ഹോക്കിംഗിന്‍റെ സമ്പാദ്യത്തിലെ 22 ഇനങ്ങളാണ് ലേലത്തില്‍ വെക്കുന്നത്. അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അവാര്‍ഡുകളും അക്കൂട്ടത്തില്‍ പെടും.

22ാം വയസ്സില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച്, വൈദ്യശാസ്ത്രം കുറച്ച് വര്‍ഷങ്ങള്‍ മാത്രം ജീവിതം വിധിച്ച ഹോക്കിംഗ് കഴിഞ്ഞ മാര്‍ച്ചിലാണ് 76ാം വയസ്സില്‍ മരണമടഞ്ഞത്.

ലേലവസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് 1965ല്‍ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ച പ്രോപ്പര്‍ട്ടീസ് ഓഫ് എക്സപാന്‍ഡിംഗ് യൂണിവേഴ്സ് എന്ന പി എച്ച് ഡി ഗവേഷണപ്രബന്ധം. അതിന് 100.000മുതല്‍ 150,000 പൗണ്ട് (130,000 മുതല്‍ 195,000 ഡോളര്‍) ആണ് മതിപ്പ് വില കണക്കാക്കുന്നത്.

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ എട്ടു വരെ ലണ്ടനില്‍ നടക്കുന്ന പ്രദര്‍ശനത്തിലാണ് ലേലനടപടികള്‍ ആരംഭിക്കുക.

 

Spread the love
Read Also  സ്വിസ് എന്‍.ജി.ഒ. വേണ്ടി വരുന്നു നമ്മുടെ കര്‍ഷകരക്ഷയ്ക്കായി വാദിക്കാന്‍

Leave a Reply