Saturday, January 29

മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം ; ബി ജെ പിയെ ബഹിഷ്കരിക്കുന്നു

സംസ്ഥാനമൊട്ടാകെ ബി ജെ പി സംഘപരിവാർ പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കിടയിൽ തുടർച്ചയായി മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. ഇതെത്തുടർന്ന് മാധ്യമപ്രവർത്തകർ ഇന്ന് ബി ജെ പി പരിപാടികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. 

കൊല്ലത്ത് മംഗളത്തിൻ്റെ മാധ്യമപ്രവർത്തകൻ ജയേഷിനു മർദ്ദനമേറ്റു. തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ക്യാമറാമാനും മനോരമ ന്യൂസ് റിപ്പോർട്ടറെയും കയ്യേറ്റം ചെയ്തു. കോഴിക്കോട് മീഡിയ വൺ ക്യാമറാമാൻ ഇർഷാദിനു മർദ്ദനമേറ്റു. പന്തളത്ത് മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടറെയും ആക്രമിച്ചു. 

മാധ്യമ പ്രവർത്തകർക്കുനേരേയുള്ള ആക്രമണം തുടർന്നാൽ കൂടുതൽ ബഹിഷ്കരണവുമായി മുന്നോട്ടുപോകുമെന്ന്  കേരള  ജേർണലിസ്റ്റ് യൂണിയൻ്റെ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.  

Spread the love

Leave a Reply