Sunday, November 29

അമിത് ഷായ്ക്ക് നേരേ പ്ലക്കാർഡ് ഏറ്

തമിഴ്‌നാട് സന്ദർശനത്തിനെത്തിയ ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് ഏറ്.

ചെന്നൈയില്‍ തന്നെ സ്വീകരിക്കാനെത്തിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയയായിരുന്നു സംഭവം.

എറിഞ്ഞ പ്ലക്കാർഡ് സുരക്ഷാ  ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍  ഷായ്ക്ക് പരിക്കില്ല. പ്ലക്കാഡ് എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംസ്ഥാന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.

രാഷ്ട്രീയ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന രജനീകാന്തിനെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയുള്ള വരവാണ്   അമിത് ഷായുടെതന്ന്  റിപ്പോർട്ടുകളുണ്ടായിരുന്നു. ഷാ രജനീകാന്തുതുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

Spread the love
Read Also  കശ്മീരിലെ മുസ്ലിം പള്ളികളുടെ കണക്കുകൾ ശേഖരിച്ച് ആഭ്യന്തരമന്ത്രാലയം